പ്രശസ്ത സംവിധായകനായ അനുരാഗ് ബസു അണിയിച്ചൊരുക്കുന്ന ലുഡോയിലൂടെ മലയാളികളുടെ സ്വന്തം അവതാരികയും നടിയും ഗായികയുമെല്ലാമായ പേര്‍ളി മാണി ബോളിവുഡില്‍ അരങ്ങേറിയിരിക്കുകയാണ്. ബോളിവുഡിലെ വമ്പന്‍ താര നിരയ്‌ക്കൊപ്പമാണ് പേര്‍ളിയുടെ ബോളിവുഡിലെ ആദ്യ സിനിമ.
ലുഡോ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അഭിഷേക് ബച്ചൻ, രാജ്‌കുമാർ റാവു, ആദിത്യ റോയ് കപൂർ, ഫാതിമ സന ഷെയ്ഖ്, സാന്യ മൽഹോത്ര തുടങ്ങി ഒട്ടേറെ താരങ്ങൾ അഭിനയിക്കുന്നുണ്ട്. കൈറ്റ്സ്, ബർഫി തുടങ്ങിയ മികച്ച സിനിമകൾ ഒരുക്കിയ സംവിധായകനാണ് അനുരാഗ് ബസു. അവസാന ചിത്രമായ ജഗ്ഗ ജാഗൂസ് ഒരു വ്യത്യസ്ത ശ്രമമായിരുന്നുവെങ്കിലും ബോക്സോഫീസിൽ പരാജയപ്പെട്ടിരുന്നു. നാലുപേരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം സഞ്ചരിക്കുന്നത്. ഒരു ആന്തോളജിയാണ് ചിത്രം.
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="">
ഇപ്പോള്‍ ചിത്രത്തിലെ മനോഹരമായൊരു മെലഡി പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മേരി തും ഹോ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങിയ സന്തോഷം പേര്‍ളി മാണിയും സോഷ്യല്‍മീഡിയകളിലൂടെ പങ്കുവെച്ചു. പ്രീതം സംഗീതം നല്‍കിയ ഗാനം ജുബിന്‍ നൗട്ടിയാല്‍, ആഷ് കിങ് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. സിനിമയിലെ കഥാപാത്രങ്ങളുടെ മനോഹരമായ നിരവധി സന്ദര്‍ഭങ്ങള്‍ കോര്‍ത്തിണക്കിയാണ് വീഡിയോ ഗാനം ഒരുക്കിയിരിക്കുന്നത്. സന്ദീപ് ശ്രീവാസ്തവയും ഷോല്‍ക്കേ ലാലും ചേര്‍ന്നാണ് ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്. നെറ്റ്ഫ്‌ളിക്സില്‍ നവംബര്‍ 12 മുതല്‍ ലുഡോ സ്ട്രീം ചെയ്‌ത് തുടങ്ങും.