ബോളിവുഡിലെ പ്രണയജോഡികളായ കാർത്തിക് ആര്യനും സാറ അലിഖാനും പ്രധാനകഥാപാത്രങ്ങളാകുന്ന ലവ് ആജ് കൽ എന്ന പുതിയ സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. ഇംതിയാസ് അലിയാണ് ചിത്രത്തിന്‍റെ സംവിധാനം. 2009ൽ സെയ്ഫ് അലിഖാനെയും ദീപിക പദുക്കോണിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഇതേ പേരിൽ മറ്റൊരു ചിത്രവും ഇംതിയാസ് സംവിധാനം ചെയ്തിരുന്നു. പുതിയ കാലഘട്ടത്തിലെ പ്രണയമാണ് ലവ് ആജ് കൽ രണ്ടാം ഭാഗത്തിന്‍റെ പ്രമേയം. ഫെബ്രുവരി 14 ന് ചിത്രം പുറത്തിറങ്ങും.
- " class="align-text-top noRightClick twitterSection" data="">