ഹൈവേ, ജബ് വീ മെറ്റ്, തമാശ തുടങ്ങിയ സിനിമകൾ സമ്മാനിച്ച സംവിധായകൻ ഇംതിയാസ് അലിയുടെ പ്രദര്‍ശനത്തിനൊരുങ്ങുന്ന പുതിയ ചിത്രമാണ് 'ലവ് ആജ് കൽ'. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്‌തു.
- " class="align-text-top noRightClick twitterSection" data="">
പ്രീതം ആണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത്. സെയ്‌ഫ് അലി ഖാനും ദീപികാ പദുകോണും ജോഡികളായെത്തി 2009ൽ പുറത്തിറങ്ങിയ ഇതേ പേരിലുള്ള ബോളിവുഡ് ചിത്രവും സംവിധാനം ചെയ്‌തത് ഇംതിയാസ് അലിയായിരുന്നു. ഒരു ദശകത്തിന് ശേഷം സെയ്‌ഫ് അലി ഖാന്‍റെ മകൾ സാറാ അലി ഖാനും കാർത്തിക് ആര്യനും ഒരുമിച്ചെത്തുകയാണ് പ്രണയത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന പുതിയ ചിത്രത്തിലും. സംവിധായകനായ ഇംതിയാസ് അലിയാണ് ചിത്രത്തിന്‍റെ നിർമാണവും. ഈ വർഷത്തെ വാലന്‍റൈൻസ് ദിനത്തിൽ ലവ് ആജ് കൽ പ്രദർശനത്തിനെത്തും.