'ലോക്ക് ഡൗണിൽ ലോക്ക് അപ്പ്' ചാലഞ്ചുമായി ബോളിവുഡ്. ഹിന്ദി സിനിമാ താരങ്ങളായ കരീഷ്മാ കപൂർ, സ്വര ഭാസ്കർ, ബിപാഷ ബസു എന്നിവരാണ് ലോക്ക് ഡൗണിൽ ഗാർഹിക പീഡനം നേരിടുന്ന സ്ത്രീകൾക്ക് പിന്തുണയെന്നോണം പുതിയ ചാലഞ്ചുമായി രംഗത്തെത്തിയത്. ഇതുവഴി ഗാർഹിക പീഡനത്തിന് ഇരയാകുന്നവരെ കണ്ടെത്തി അവർക്ക് സഹായങ്ങൾ നൽകുന്നതിനായുള്ള ഫണ്ട് സ്വരൂപിക്കുന്നതിനും 'ലോക്ക് ഡൗൺ മേം ലോക്ക് അപ്പ്' ചാലഞ്ച് ലക്ഷ്യം വക്കുന്നുണ്ട്. 20 വർഷമായി ഗാർഹിക പീഡനത്തിനെതിരെ പോരാടുന്ന സ്നേഹ എന്ന എൻജിഒ സ്ഥാപനത്തിന് ലോക്ക് ഡൗണിൽ ദുരിതമനുഭവിക്കുന്ന ഇരകളെ കണ്ടെത്തുന്നതിനുള്ള സഹായമാണ് ഇതുവഴി താരങ്ങൾ ലക്ഷ്യം വക്കുന്നത്. ഇതിനായാണ് ധനസ്വരൂപണം നടത്തുന്നത്.
"ഇന്ന് ഞാനാണ് അവളുടെ ശബ്ദം, ഗാർഹിക പീഡനത്തിന് ഇരയായ നിരവധി പേരുടെ ശബ്ദങ്ങൾ കേൾക്കാതെ പോകുന്നു. കാരണം അവരെ ദ്രോഹിക്കുന്നവർ ലോക്ക് ഡൗണിൽ ഇരകളെ ബന്ധിച്ചിരിക്കുകയാണ്," വീടുകളിൽ പീഡനം അനുഭവിക്കുന്ന ഇരയുടെ പേരിനൊപ്പം കരീഷ്മാ കപൂർ കൂട്ടിച്ചേർത്തു. ഒപ്പം, തന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രവും നടി പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിനവസാനം ബോളിവുഡ് താരങ്ങളായ സോനം കപൂർ, തമന്ന, നതാഷ പൂനവല്ല എന്നിവരെ ചാലഞ്ചിലേക്ക് കരീഷ്മ ക്ഷണിക്കുന്നുണ്ട്. ഇതിനായി സ്നേഹയുടെ ഒദ്യേഗിക പേജിൽ നിന്നും ഇരകളുടെ പേരുകൾ തെരഞ്ഞെടുക്കാം.
- " class="align-text-top noRightClick twitterSection" data="
">
ബോളിവുഡ് താരം ബിപാഷ ബസുവും ഇരയുടെ പേരിനൊപ്പം സ്വന്തം ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം പങ്കിട്ടുകൊണ്ട് ഗാർഹിക പീഡനം നേരിടുന്നവർക്കുള്ള ശബ്ദമായി മാറി. കരീഷ്മാ കപൂർ പറഞ്ഞ പോലെ പുറത്തറിയാതെ വീട്ടിൽ ദുരിതം അനുഭവിക്കേണ്ടി വരുന്നവളുടെ ഇന്നത്തെ ശബ്ദം ഞാനാണ് എന്ന് താരം കുറിച്ചു. ദിയ മിർസയെയും മലൈക അറോറയെയും ചാലഞ്ച് ചെയ്തുകൊണ്ടാണ് ബിപാഷ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
- " class="align-text-top noRightClick twitterSection" data="
">
ഗാർഹിക പീഡനം നേരിടുന്ന മറ്റൊരു ഇരയുടെ പേരിനൊപ്പം തന്റെ സെൽഫി ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് സ്വരാ ഭാസ്കറും ലോക്ക് ഡൗൺ മേം ലോക്ക് അപ്പ് ചാലഞ്ചിൽ പങ്കാളിയായി. ചാലഞ്ചിൽ പങ്കെടുത്തുകൊണ്ട് സ്നേഹ സംഘടനയിലേക്ക് സാമ്പത്തിക സഹായം നൽകാനും താരം അഭ്യർഥിക്കുന്നു. സോനം കപൂർ, എക്താ കപൂർ, കരീന കപൂർ എന്നിവരുടെ പേര് നിർദേശിച്ചുകൊണ്ടാണ് സ്വര ഭാസ്കർ ചാലഞ്ചിനെ പിന്തുണച്ചത്.
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="
">