കശ്മീരി പണ്ഡിറ്റുകളുടെ കഥ പ്രമേയമാക്കിയ ബോളിവുഡ് ചിത്രം ശിക്കാര; ദി അണ്‍റ്റോള്‍ഡ് സ്റ്റോറി ഓഫ് കശ്മീരി പണ്ഡിറ്റ് കണ്ട് കണ്ണീരണിഞ്ഞ് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി. ത്രീ ഇഡിയറ്റ്‌സ് അടക്കമുള്ള സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ വിധു വിനോദ് ചോപ്രയുടെ ഏറ്റവും പുതിയ ചിത്രമാണ് ശിക്കാര.
- " class="align-text-top noRightClick twitterSection" data="">
ചിത്രം അവസാനിച്ച ശേഷം അദ്വാനി വികാരഭരിതനായി. സംവിധായകന്‍ അദ്ദേഹത്തിനരികിലെത്തി ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഇതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ് ഇപ്പോള്‍.
കശ്മീരില്‍ നിന്ന് കൂട്ടപലായനം ചെയ്യേണ്ടി വന്ന പണ്ഡിറ്റുകളുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശിവകുമാര്‍ അയാളുടെ ഭാര്യ ശാന്തി എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ പറയുന്നത്. ഫെബ്രുവരി 7നാണ് ചിത്രം റിലീസ് ചെയ്തത്. അതേ സമയം ശിക്കാരക്കെതിരെ ഒരു വിഭാഗം വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. കശ്മീര്‍ പണ്ഡിറ്റുകളുടെ ജീവിതം പകര്‍ത്തുന്നതില്‍ ചിത്രം പരാജയപ്പെട്ടുവെന്നും സംവിധായകന്‍ തങ്ങളുടെ അവസ്ഥയെ വാണിജ്യവത്കരിച്ചുവെന്നും ആരോപിച്ച് കശ്മീരി പണ്ഡിറ്റ് യുവതി പരസ്യമായി രംഗത്ത് വരികയും ചെയ്തിരുന്നു.