കെജിഎഫ് ചാപ്‌റ്റർ 2 ടീസറെത്തി. നാളെ പത്ത് മണിക്ക് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ച ടീസർ ലീക്കായതിനെ തുടർന്നാണ് ഇന്ന് 9.29ന് പുറത്തുവിട്ടത്. "നീ എങ്ങനെ നിലനിൽക്കും എന്നറിയില്ല, പക്ഷേ മരിക്കുമ്പോൾ സമ്പന്നനും അതിശക്തനുമാകണം" എന്ന് അമ്മ പറഞ്ഞ വാക്കുകൾ, ചേരിയിൽ നിന്നും ഒറ്റക്ക് റോക്കിയുടെ പ്രയാണം ആരംഭിച്ചത് കെജിഎഫ് ചാപ്‌റ്റർ1ലെ പ്രമേയമായിരുന്നു. "ആ വാഗ്‌ദാനം പാലിക്കും," എന്ന് കുറിച്ചുകൊണ്ടാണ് രണ്ടാം ഭാഗത്തിന്‍റെ ടീസർ അവസാനിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
കന്നഡയില്‍ നിന്നും പുറത്തിറങ്ങി ഇന്ത്യയൊട്ടാകെ തരംഗമായ സിനിമയാണ് കെജിഎഫ്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ യഷും സഞ്ജയ് ദത്തുമാണ് പ്രധാന താരങ്ങൾ. സഞ്ജയ് ദത്തിന്‍റെ അധീരയും യഷിന്‍റെ റോക്കി ഭായ്‌യും തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിൽ പ്രമേയമാകുന്നത്. കോലര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലാണ് കഥ മുന്നേറുന്നത്. 1951 മുതൽ വർത്തമാനകാലം വരെയുള്ള കഥയാണ് പുതിയ പതിപ്പിൽ അവതരിപ്പിക്കുന്നതും.
ഒരു കന്നഡ ചിത്രം അഞ്ചു ഭാഷകളില്‍ ഇന്ത്യയില്‍ ആദ്യമായി പ്രദർശനത്തിനെത്തി, പാകിസ്ഥാനിൽ റിലീസ് ചെയ്‌ത ആദ്യ കന്നഡ ചിത്രം... സവിശേഷതകളേറെയാണ് ബ്രഹ്മാണ്ഡ ചിത്രം കെജിഎഫിന്. പുതിയ പതിപ്പ് കഴിഞ്ഞ ഈസ്റ്ററിന് റിലീസിനെത്തേണ്ടതായിരുന്നു. കൊവിഡിൽ ഒക്‌ടോബറിലേക്ക് മാറ്റിയ റിലീസ് തിയതിയും പിന്നീട് നീട്ടി. ഇനി കാത്തിരിപ്പ് അവസാനിക്കുകയാണ്, ചിത്രം ഉടൻ തിയേറ്ററുകളിലെത്തുമെന്ന് ടീസറിനൊപ്പം അണിയറപ്രവർത്തകർ അറിയിച്ചു.