ETV Bharat / sitara

കൊവിഡ് മൂന്നാം തരംഗമില്ലെങ്കിൽ റോക്കി ഭായ് ഉടനെത്തും - yash rocky bhai kgf release news

കൊവിഡ് മൂന്നാം തരംഗമുണ്ടായില്ലെങ്കിൽ കെജിഎഫ് ചാപ്റ്റർ 2 സെപ്‌തംബർ ഒമ്പതിന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. തിയേറ്റർ റിലീസിന് ശേഷം സിനിമ ഡിജിറ്റൽ റിലീസായി ആമസോൺ പ്രൈമിൽ പ്രദർശിപ്പിക്കുമെന്നും സൂചനയുണ്ട്.

റോക്കി ഭായ്‌ വാർത്ത  റോക്കി ഭായ് ഉടനെത്തും പുതിയ വാർത്ത  കെജിഎഫ് 2 കൊവിഡ് മൂന്നാം തരംഗം വാർത്ത  കെജിഎഫ് റിലീസ് വാർത്ത  കെജിഎഫ് ചാപ്റ്റർ 2 റിലീസ് വാർത്ത  covid third wave kgf2 news  kgf chapter 2 update news  yash rocky bhai kgf release news  september release kgf chapter 2 news
റോക്കി ഭായ്
author img

By

Published : Jun 23, 2021, 3:28 PM IST

റോക്കി ഭായ്‌യുടെ രണ്ടാം വരവിനായി കാത്തിരിക്കുകയാണ് സിനിമാലോകം. സൂപ്പർ ഹിറ്റ് ചിത്രം കെജിഎഫ് രണ്ടാം ഭാ​ഗത്തിന്‍റെ റിലീസ് തീയതിയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവരുന്നത്.

കൊവിഡ് മൂന്നാം തരംഗമുണ്ടായില്ലെങ്കിൽ പാൻ ഇന്ത്യൻ ചിത്രം സെപ്‌തംബർ ഒമ്പതിന് റിലീസ് ചെയ്യുമെന്നാണ് സൂചന. തിയേറ്ററുകളിലെ റിലീസിന് ശേഷം കെജിഎഫ് ചാപ്റ്റർ 2 ആമസോൺ പ്രൈമിലൂടെ പ്രദർശിപ്പിക്കാൻ നിർമാതാക്കൾ തീരുമാനിച്ചതായും സൂചനയുണ്ട്.

കെജിഎഫ് 2 കാത്ത് കേരളവും

ആക്ഷനും മാസും കോർത്തിണക്കി ഒരുക്കുന്ന കെജിഎഫിനായി കേരളത്തിലും ആരാധകർ കാത്തിരിക്കുന്നുണ്ട്. നേരത്തെ ജൂലൈ 16ന് തിയേറ്ററുകളിലൂടെ റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ സിനിമ പുറത്തിറക്കാനായില്ല. കേരളത്തിൽ കെജിഎഫ് 2ന്‍റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്.

  • #KGF2 to hit theatres on September 9th if there’s no 3rd wave. Post-theatrical digital rights in negotiation with Amazon Prime. pic.twitter.com/cJjro52Tdf

    — LetsOTT GLOBAL (@LetsOTT) June 23, 2021 " class="align-text-top noRightClick twitterSection" data=" ">

More Read: കെജിഎഫ് ചാപ്റ്റര്‍ 2വിന്‍റെ റിലീസ് നീണ്ടേക്കും

സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന ചിത്രത്തിൽ റോക്ക് സ്റ്റാർ യഷ് ആണ് നായകൻ. ബോളിവുഡ് നടൻ സഞ്ജയ് ദത്ത് രണ്ടാം പതിപ്പിൽ കൊടും വില്ലൻ അധീരയായി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. 1951 മുതൽ വർത്തമാനകാലം വരെയുള്ള കഥയാണ് കെജിഎഫ് ചാപ്റ്റർ 2ൽ വിവരിക്കുന്നത്. കന്നഡയ്‌ക്കൊപ്പം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.