ബോളിവുഡ് താരങ്ങളായ കത്രീന കൈഫ്, സിദ്ധാന്ത് ചതുര്‍വേദി, ഇഷാന്‍ ഖട്ടര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് സിനിമ ഫോണ്‍ ഭൂതിന്‍റെ ചിത്രീകരണം ആരംഭിച്ചു. ഹൊററിനും കോമഡിക്കും പ്രാധാന്യം നല്‍കി ഒരുക്കുന്ന സിനിമ കൂടിയാണ് ഫോണ്‍ ഭൂത്.
നേരത്തെ ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് മൂന്ന് താരങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. 2020ല്‍ ആകും ഫോണ്‍ ഭൂത് പ്രദര്‍ശനത്തിനെത്തുക. കറുത്ത നിറത്തിലുള്ള സ്യൂട്ടും, വെള്ള ഷര്‍ട്ടും അണിഞ്ഞാണ് മൂവരും ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഗുർമീത് സിങ് സംവിധാനം ചെയ്യുന്ന ചിത്രം എക്‌സല്‍ എന്‍റര്‍ടെയ്‌ന്‍മെന്‍റാണ് നിര്‍മിക്കുന്നത്. കത്രീന, സിദ്ധാന്ത്, ഇഷാൻ എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന ഫോണ്‍ ഭൂതിന്‍റെ ഫസ്റ്റ്ലുക്കിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. കെ.യു മോഹനനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
സിനിമയുടെ തിരക്കഥയുടെ ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് ഷൂട്ടിങ് ആരംഭിക്കാന്‍ പോകുന്ന വിവരം സിദ്ധാന്ത് ചതുര്‍വേദി അറിയിച്ചത്.