കത്രീന കൈഫിന്‍റെ പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ഹൊററിനും കോമഡിക്കും പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ഫോണ്‍ബൂത്ത് എന്ന ചിത്രത്തില്‍ കത്രീനക്കൊപ്പം സിദ്ധാന്ത് ചതുര്‍വേദിയും ഇഷാന്‍ ഖട്ടറും അഭിനയിക്കും. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് മൂന്ന് താരങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 2021ല്‍ ആകും ഫോണ്‍ ബൂത്ത് പ്രദര്‍ശനത്തിനെത്തുക. കറുത്ത നിറത്തിലുള്ള സ്യൂട്ടും, വെള്ള ഷര്‍ട്ടും അണിഞ്ഞാണ് മൂവരും ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഗുർമീത് സിംഗ് സംവിധാനം ചെയ്യുന്ന ചിത്രം എക്സല്‍ എന്‍റര്‍ടെയ്‌ന്‍മെന്‍റാണ് നിര്‍മിക്കുന്നത്. കത്രീന, സിദ്ധാന്ത്, ഇഷാൻ എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന ഫോണ്‍ബൂത്തിന്‍റെ ഫസ്റ്റ്ലുക്കിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
- View this post on Instagram
The one stop shop for all bhoot related problems , #PhoneBhoot 👻 ringing in cinemas in 2021
">