മുംബൈ: തന്നെ 'സ്‌ത്രീ'യെന്ന് വിശേഷിപ്പിച്ച ആരാധകന് കിടിലൻ മറുപടി നൽകി 'കിതനി മൊഹബത്ത് ഹെ' ഫെയിം കരൺ കുന്ദ്ര.എക്‌താ കപൂറിന്‍റെ ടെലിവിഷൻ പരിപാടിയായ കിതനി മൊഹബത്ത് ഹെയിലെ സഹതാരങ്ങളായ കൃതിക കമ്ര, പൂജ ഗോർ എന്നിവരുമായുള്ള ഒരു ചിത്രമാണ് കരൺ കുന്ദ്ര ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. കൃതിക കമ്രയോടൊപ്പം തിങ്കളാഴ്‌ച വൈകിട്ട് ഇൻസ്റ്റഗ്രാം ലൈവിലെത്തി ആരാധകരുമായി സംവദിക്കുമെന്നാണ് താരം പോസ്റ്റിൽ കുറിച്ചത്. കമന്‍റുകളുമായി പൂജാ ഗോറും ലൈവിൽ പങ്കാളിയാകുമെന്നും നടൻ കൂട്ടിച്ചേർത്തു.
- " class="align-text-top noRightClick twitterSection" data="
">
ടിവി പ്രേക്ഷകരുടെ പ്രിയ ജോഡികൾ ലൈവിലെത്തുന്നതിന്‍റെ സന്തോഷം ആരാധകരും പങ്കുവെച്ചു. എന്നാൽ, സഹനടിമാർക്കൊപ്പമുള്ള ചിത്രത്തിന് ഒരാൾ കമന്‍റ് ചെയ്‌തത് "മൂന്ന് സ്ത്രീകൾ" എന്നാണ്. തന്നെ സ്‌ത്രീയെന്ന് വിശേഷിപ്പിച്ച ആൾക്ക് കരൺ കുന്ദ്രയും കിടിലൻ മറുപടിയാണ് നൽകിയത്. "അതെ, സഹോദരാ, നിങ്ങൾ എന്നെ അങ്ങനെ വിളിക്കുന്നതിൽ എനിക്ക് ഒരു പ്രശ്നവുമില്ല. ശരിക്കും ഞാൻ അതിൽ അഭിമാനിക്കുന്നു. ഈ ലോകത്തിലെ ഏറ്റവും ശക്തമായ കാര്യം ഒരു സ്ത്രീയായിരിക്കുക എന്നതാണ്. എനിക്ക് ഉറപ്പുണ്ട്, നിങ്ങളുടെ അമ്മയും സഹോദരിമാരും നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നുണ്ടാകും," കുന്ദ്ര കുറിച്ചു. കിതനി മൊഹബത്ത് ഹെയിൽ ആരാധകരുടെ പ്രിയപ്പെട്ട അർജുൻ- ആരോഹി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കരൺ കുന്ദ്രയും കൃതിക കമ്രയും ഏറെ നാളുകളായി പ്രണയത്തിലാണ്.