ETV Bharat / sitara

കൊവിഡ്19നെ എങ്ങനെ ഓടിക്കുമെന്ന് കരണ്‍ ജോഹര്‍, രസികന്‍ മറുപടിയുമായി മകന്‍ യഷ് - Karan Johar's Son Yash

തന്‍റെ കുഞ്ഞ് മകന്‍ യഷിനോട് ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ ചോദിച്ച ചോദ്യവും മകന്‍ നല്‍കിയ കിടിലന്‍ മറുപടിയുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. അമിതാഭ് ബച്ചന്‍ വിചാരിച്ചാല്‍ കൊറോണയെ തുരത്താന്‍ കഴിയുമെന്നാണ് യഷ് പറഞ്ഞത്

Karan Johar's Son Yash Thinks This Bollywood Star Can "Take Away" COVID-19  കൊറോണയെ എങ്ങനെ ഓടിക്കുമെന്ന് കരണ്‍ ജോഹര്‍, രസികന്‍ മറുപടിയുമായി മകന്‍ യഷ്  യഷ്  കൊറോണ വൈറസ്  കൊവിഡ് 19  Karan Johar's Son Yash  അമിതാഭ് ബച്ചന്‍
കൊറോണ വൈറസിനെ എങ്ങനെ ഓടിക്കുമെന്ന് കരണ്‍ ജോഹര്‍, രസികന്‍ മറുപടിയുമായി മകന്‍ യഷ്
author img

By

Published : Mar 30, 2020, 9:23 AM IST

കൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഏത് വിധേനയും രോഗത്തെ നാടുകടത്താനുള്ള ശ്രമത്തിലാണ് ഇന്ത്യാ മഹാരാജ്യം. അതിനാല്‍ വൈറസ് പിടിപെടാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയാണ് ജനങ്ങള്‍. ലോക്‌ഡൗണ്‍ കാലം ആയതിനാല്‍ എല്ലാവരും കുടുംബത്തോടൊപ്പം കഴിയുകയാണ്.

തന്‍റെ മകന്‍ യഷിനോട് ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ ചോദിച്ച ചോദ്യവും മകന്‍ നല്‍കിയ കിടിലന്‍ മറുപടിയുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. കൊറോണയെ ഈ ഭൂമുഖത്ത് നിന്ന് എടുത്ത് മാറ്റാന്‍ ആര്‍ക്കാണ് കഴിയുകയെന്ന് കരണ്‍ മകനോട് ചോദിച്ചു. ഒട്ടും വൈകാതെ യഷിന്‍റെ മറുപടിയെത്തി. അമിതാഭ് ബച്ചന് മാത്രമേ കഴിയുവെന്നായിരുന്നു മറുപടി. ഉത്തരം കേട്ട് അമ്പരന്നെങ്കിലും കരണ്‍ ചോദ്യങ്ങള്‍ തുടര്‍ന്നു... എങ്കില്‍ കൊറോണയെ ഓടിക്കാന്‍ പറഞ്ഞ് അമിതാഭ് ബച്ചനെ വിളിക്കട്ടെയെന്ന് കരണ്‍ ചോദിച്ചപ്പോള്‍... ബച്ചന്‍ വന്നോട്ടെ പക്ഷേ അദ്ദേഹം തന്റെ മുറിയിലേക്ക് വരണ്ടെന്ന് പറഞ്ഞ് യഷ് സ്വന്തം മുറിയിലേക്ക് ഓടിക്കയറി.

കുഞ്ഞ് യഷിന്‍റെ വീഡിയോ ആരാധരോടൊപ്പം ആലിയ ഭട്ട്, അനുഷ്‌ക ശര്‍മ, അതിയാ ഷെട്ടി, ലിസ ഹെയ്ഡന്‍, നേഹ ധൂപ്പിയ തുടങ്ങിയവരും ഏറ്റെടുത്ത് കഴിഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.