കൊവിഡ് 19 ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ബോളിവുഡ് ഗായിക കനിക കപൂറിന്‍റെ നാലാമത്തെ കൊറോണ പരിശോധന ഫലവും പോസിറ്റീവ്. കനികയുടെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്, ഇതോടെ കുടുംബാഗങ്ങളും ആശങ്കയിലാണ്. സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് കനിക കപൂര്‍ ചികിത്സയില്‍ കഴിയുന്നത്.
രോഗവിവരം മറച്ചുവെച്ച് പൊതുസ്ഥലങ്ങളില്‍ പോവുകയും രോഗം പടരാന്‍ സാഹചര്യമൊരുക്കുകയും ചെയ്തതിനാല്‍ കനികക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലക്നൗ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ലണ്ടനിലായിരുന്ന കനിക മുംബൈയില്‍ എത്തുകയും പിന്നീട് ലക്നൗവില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.