ETV Bharat / sitara

മണികർണികയിൽ കശ്‌മീർ രാജ്ഞിയായി കങ്കണ - മണികർണിക കങ്കണ പുതിയ വാർത്ത

മണികർണിക: ദി ക്വീൻ ഓഫ് ഝാൻസിയുടെ രണ്ടാം ഭാഗം വരുന്നു. മണികർണിക റിട്ടേൺസ്: ദി ലെജൻഡ് ഓഫ് ദിദ്ദ എന്ന ടൈറ്റിലിലൊരുങ്ങുന്ന ഹിന്ദി ചിത്രം നിർമിക്കുന്നത് കമൽ ജെയിനാണ്.

Manikarnika Returns: The Legend Of Didda  Queen of Kashmir  Didda  Kangana Ranaut  Kangana Ranaut new movie  മണികർണിക റിട്ടേൺസ് ദി ലെജൻഡ് ഓഫ് ദിദ്ദ വാർത്ത  കമൽ ജെയിൻ മണികർണിക വാർത്ത  മണികർണിക കങ്കണ പുതിയ വാർത്ത  കങ്കണ മണികർണിക 2 വാർത്ത
മണികർണികയിൽ കശ്‌മീർ രാജ്ഞിയായി കങ്കണ
author img

By

Published : Jan 14, 2021, 3:20 PM IST

മുംബൈ: മണികർണികയുടെ രണ്ടാം ഭാഗത്തിലും കങ്കണ റണൗട്ട് നായികയാകും. മണികർണിക റിട്ടേൺസ്: ദി ലെജൻഡ് ഓഫ് ദിദ്ദ എന്ന ടൈറ്റിലിലൊരുങ്ങുന്ന ഹിന്ദി ചിത്രം നിർമിക്കുന്നത് ഒന്നാം ഭാഗത്തിന്‍റെ നിർമാതാവ് കമൽ ജെയിൻ തന്നെയാണ്. നടിയും നിർമാതാവും തമ്മിൽ കഴിഞ്ഞ ആഴ്‌ച സിനിമയെക്കുറിച്ച് ചർച്ച നടത്തിയതായാണ് റിപ്പോർട്ട്.

പത്താം നൂറ്റാണ്ടിന്‍റെ അവസാനകാലത്ത് കശ്മീർ ഭരിച്ചിരുന്ന ഒരു രാജ്ഞിയായിരുന്നു ദിദ്ദ. മെഹ്മൂദ് ഗസ്‌നവിയെ രണ്ടു തവണ പോർക്കളത്തിൽ നേരിട്ട് വിജയിച്ച ധീര വനിതയെ പന്ത്രണ്ടാം നൂറ്റാണ്ടിൽ കൽഹണൻ രചിച്ച രാജതരംഗിണി എന്ന കൃതിയിലും പ്രതിപാദിക്കുന്നുണ്ട്. ഭാരതത്തിന്‍റെ മൂല്യങ്ങൾ പടുത്തുയർത്തിയ വനിതാ പോരാളികൾക്ക് ആദരവായാണ് മണികർണിക നിർമിക്കുന്നതെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കിയത്.

  • Our nation has witnessed many stories of brave women who have set great precedents. Honored to tell story of brave queen of Kashmir who defeated Mehmood Ghaznavi twice with none other than @KanganaTeam. #ManikarnikaReturns :The Legend of Didda goes on floors in January 2022 pic.twitter.com/0fdSwgmnw4

    — Kamal Jain (@KamalJain_TheKJ) January 14, 2021 " class="align-text-top noRightClick twitterSection" data=" ">

2019ൽ പുറത്തിറങ്ങിയ മണികർണിക: ദി ക്വീൻ ഓഫ് ഝാൻസി റാണി ലക്ഷ്മിഭായിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുക്കിയത്. 2022 ജനുവരിയിൽ മണികർണിക റിട്ടേൺസ്: ദി ലെജൻഡ് ഓഫ് ദിദ്ദ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.