ബോളിവുഡ് താരം കങ്കണ റണൗട്ടിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പോസിറ്റീവായെന്നും ക്വാറന്‍റൈനിലാണെന്നും നടി ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. താൻ കൊവിഡിനെ തകർക്കുമെന്നും ഇപ്പോൾ പലരെയും മാനസികമായി സമ്മർദ്ദത്തിലാക്കിയ കൊവിഡ് 19 എന്നാൽ ചെറിയൊരു പനിയല്ലാതെ മറ്റൊന്നുമല്ലെന്നും കങ്കണ ഇൻസ്റ്റഗ്രാമിൽ പറഞ്ഞു.
- " class="align-text-top noRightClick twitterSection" data="
">
"കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്ഷീണവും എന്‍റെ കണ്ണുകൾ ചൂടാവുന്ന അവസ്ഥയുമുണ്ടായി. ഹിമാചലിലേക്ക് പോകാമെന്ന പ്രതീക്ഷയിലായിരുന്നു, അതിനായി ഇന്നലെ പരിശോധന നടത്തിയപ്പോൾ കൊവിഡ് പോസിറ്റീവെന്ന് ഫലം വന്നു.
More Read: പശ്ചിമ ബംഗാളിൽ കങ്കണക്കെതിരെ എഫ്ഐആർ
ഈ വൈറസ് എന്‍റെ ശരീരത്തിൽ കടന്നുകൂടിയെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ അതിനെ തകർക്കും. നിങ്ങൾ എന്തിനെയെങ്കിലും ഭയപ്പെടുന്നുവെങ്കിൽ ആരും ദയവായി അതിന് കീഴ്‌പ്പെടരുത്. അത് നിങ്ങളെ കൂടുതൽ ഭയപ്പെടുത്തും. വരൂ നമുക്ക് ഈ കൊവിഡിനെ നശിപ്പിക്കാം. ഇത് ഒരു ചെറിയ പനിയല്ലാതെ മറ്റൊന്നുമല്ല, ഇത് പലരെയും സമ്മർദ്ദത്തിലാക്കുന്നുവെന്നും മാനസികാസ്വസ്ഥരാക്കുന്നുവെന്നും ഇപ്പോൾ ഞാൻ മനസിലാക്കുന്നു. ഹര ഹര മഹാദേവ്," കങ്കണ കുറിച്ചു.