കങ്കണ റണാവത്തിനെ ടൈറ്റിൽ കഥാപാത്രമാക്കി എ.എൽ വിജയ് സംവിധാനം ചെയ്‌ത 'തലൈവി' എന്ന ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. തമിഴ്‌നാടിന്‍റെ തലൈവി മുൻ മുഖ്യമന്ത്രി ജയലളിതയായി കങ്കണ വേഷമിട്ടപ്പോൾ, പുരട്‌ചി തലൈവർ എംജിആറായി അഭിനയിച്ചത് അരവിന്ദ് സ്വാമിയായിരുന്നു.
എന്നാൽ, തലൈവി എന്ന ചിത്രം ജയലളിതയുടെ സിനിമാജീവിതം മുതൽ ആദ്യമായി മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്നത് വരെയുള്ള കഥകളിലൂടെയാണ് സഞ്ചരിക്കുന്നത്. അതിനാൽ ജയലളിതയുടെ മുഖ്യമന്ത്രി ഭരണം സിനിമയുടെ പ്രമേയത്തിലേക്ക് കടന്നുവരുന്നില്ല. തലൈവിയ്‌ക്ക് മികച്ച പ്രശംസ ലഭിക്കുമ്പോഴും സിനിമ അപൂർണമാണെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
രണ്ടാം വരവിൽ തലൈവി തുടർക്കഥ പറയും
എന്നാൽ, തലൈവിക്ക് തുടർഭാഗം വരുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. സിനിമയ്‌ക്ക് രണ്ടാം ഭാഗം ഒരുക്കുമെന്ന് കങ്കണ ഒരു മാധ്യമത്തോട് പ്രതികരിച്ചിരുന്നു.
Also Read: അഞ്ചാം ദേശീയ അവാർഡിനായി അച്ഛനും അമ്മയും അഭിനന്ദിച്ചു... കങ്കണയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്
സിനിമയുടെ തുടർഭാഗത്തെ കുറിച്ച് തീർച്ചയായും ആലോചിക്കുന്നുണ്ട്. ജയലളിതയുടെ ജീവിതത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനുണ്ട്. ആളുകൾ സിനിമയെക്കുറിച്ച് ആവേശഭരിതരാണ്, തീർച്ചയായും രണ്ടാം പതിപ്പ് ഉണ്ടാക്കാൻ നിർമാതാക്കൾക്ക് ഇത് ഒരു പ്രചോദനമാകും,' എന്നാണ് കങ്കണ പങ്കുവച്ചത്.
പുരുഷാധിപത്യ സമൂഹത്തിന്‍റെ മനോവിചാരങ്ങളെ മാറ്റാനല്ല തലൈവി എന്ന ചിത്രം ശ്രമിച്ചതെന്നും, പകരം എംജിആറിനെ പോലെ സ്‌ത്രീകളുടെ ഉയർച്ചയെ പിന്താങ്ങിയ പുരുഷന്മാരെ വരിച്ചിടുന്നതാണ് ചിത്രമെന്നും കങ്കണ വിശദീകരിച്ചിരുന്നു.