ബോളിവുഡ് താരങ്ങളായ ജോണ്‍ എബ്രഹാമും ഇമ്രാന്‍ ഹാഷ്മിയും ആദ്യമായി ഒന്നിച്ച് എത്തുന്ന ആക്ഷന്‍ സിനിമ മുംബൈ സാഗയുടെ ടീസര്‍ റിലീസ് ചെയ്‌തു. സഞ്ജയ് ഗുപ്ത സംവിധാനം ചെയ്‌ത ഗാങ്ങ്സ്റ്റർ ഡ്രാമയിൽ സുനിൽ ഷെട്ടി, കാജൽ അഗർവാൾ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രം മാര്‍ച്ച് 19ന് തിയേറ്ററുകളിലെത്തും. ഇക്കഴിഞ്ഞ ജൂലൈയിലാണ് സിനിമയുടെ ബാക്കിയുണ്ടായിരുന്ന ഭാഗങ്ങളുടെ ചിത്രീകരണം ആരംഭിച്ചത്. ജോണ്‍ എബ്രഹാം ഗണപത് റാം ബോസ്ലേ എന്ന ഗ്യാങ്‌സ്‌റ്ററുടെ വേഷത്തില്‍ എത്തുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥന്‍റെ റോളിലാണ് ഇമ്രാന്‍ ഹാഷ്മി എത്തുന്നത്.
- " class="align-text-top noRightClick twitterSection" data="">
2020 ജൂണില്‍ റിലീസ് നിശ്ചയിച്ചിരുന്ന സിനിമയായിരുന്നു മുംബൈ സാഗ. കൊവിഡ് മൂലം ചിത്രീകരണം മുടങ്ങിയതോടെ റിലീസ് പ്രതിസന്ധിയിലായി. 1980- 90 കാലഘട്ടത്തെ പ്രമേയമാക്കിയാണ് സിനിമ കഥപറയുക. ഭൂഷണ്‍ കുമാര്‍, കിഷന്‍ കുമാര്‍, അനുരാധ ഗുപ്ത സംഗീത അഹിര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.