Janhvi Kapoor cuts birthday cake in advance: നാളെയാണ് ബോളിവുഡ് താരം ജാന്‍വി കപൂറിന്‍റെ 25ാം ജന്മദിനം. ഇത്തവണ നേരത്തെ തന്നെ ജാന്‍വിയുടെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. ജന്മദിനത്തിന് മുന്നോടിയായി മുംബൈയിലെത്തിയ ജാന്‍വി കപൂറിനെ കാത്തിരുന്നത് സര്‍പ്രൈസ് ആയിരുന്നു. താരത്തിന് പിറന്നാള്‍ കേക്ക് നല്‍കി അദ്‌ഭുതപ്പെടുത്തിയിരിക്കുകയാണ് ആരാധകര്‍.
HBD Janhvi Kapoor: വിമാനത്താവളത്തിന് പുറത്ത് നടി ആരാധകനൊപ്പം കേക്ക് മുറിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കേക്ക് മുറിച്ച ശേഷം ഫോട്ടോഗ്രാഫര്‍മാര്‍ക്കും കേക്ക് നല്‍കിയ താരം നിറപുഞ്ചിരിയോടെ ഫോട്ടോയ്‌ക്ക് പോസ് ചെയ്‌തു. ജാന്‍വിയുടെ ഈ പ്രവര്‍ത്തിയെ 'വിനയം' എന്നാണ് ആരാധകര്‍ വിളിച്ചത്. മഞ്ഞ നിറമുള്ള വേഷമായിരുന്നു ജാന്‍വി ധരിച്ചിരുന്നത്.
- " class="align-text-top noRightClick twitterSection" data="
">
Janhvi Kapoor birthday video: നിരവധി പേരുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ് ജാന്‍വിയുടെ ഈ വീഡിയോ. നടി അത് ഇന്‍സ്‌റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്. നിരവധി പേര്‍ ജാന്‍വിക്ക് ആശംസകളുമായി രംഗത്തെത്തി. അവള്‍ വളരെ വിനയാലുവും സ്നേഹശീലയുമാണെന്ന് ഒരാള്‍ കുറിച്ചു. വളരെ മധുരമായാണ് അവള്‍ സംസാരിക്കുന്നതെന്നാണ് മറ്റൊരു കമന്‍റ്.
Also Read: സിദ്ദീഖിന്‍റെ മകന്‍ വിവാഹിതനാകുന്നു.. ചിത്രങ്ങള്‍ വൈറല്‍
വീഡിയോക്ക് പിന്നാലെ തന്‍റെ പുതിയ ചിത്രങ്ങളുമായി ജാന്‍വി ഇന്‍സ്‌റ്റയില്‍ എത്തി. 'അവള്‍ കടല്‍ത്തീരത്ത് കടല്‍ കക്കകള്‍ വില്‍ക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്.
- " class="align-text-top noRightClick twitterSection" data="
">
Janhvi Kapoor upcoming movies: നിരവധി രസകരമായ സിനിമകളാണ് ജാന്‍വിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. കരീന കപൂർ ഖാൻ, വിക്കി കൗശൽ, രൺവീർ സിംഗ്, ആലിയ ഭട്ട്, അനിൽ കപൂർ, ഭൂമി പെഡ്‌നേക്കർ എന്നിവർക്കൊപ്പം കരൺ ജോഹറിന്‍റെ 'തഖ്‌ത്' ആണ് ജാന്‍വിയുടെ അണിയറയില്‍ ഒരുങ്ങുന്ന ഒരു ചിത്രം.
രാജ്‌കുമാർ റാവുവിനൊപ്പമുള്ള സ്‌പോർട്‌സ് ഡ്രാമ 'മിസ്‌റ്റര്‍ & മിസിസ് മഹി' ആണ് ജാന്‍വിയുടെ മറ്റൊരു പ്രോജക്‌ട്. ലക്ഷ്യക്കൊപ്പം 'ദോസ്‌താന 2', ആനന്ദ് എൽ റായിയുടെ 'ഗുഡ് ലക്ക് ജെറി', 'മിലി' എന്നിവയാണ് ജാന്‍വിയുടെ വരാനിരിക്കുന്ന മറ്റ് സിനിമകള്‍.