ജയ്‌പൂർ: ആശ്രാം വെബ്‌സീരീസ് സംവിധായകൻ പ്രകാശ് ഝാക്ക് രാജസ്ഥാൻ ഹൈക്കോടതി താൽക്കാലിക ജാമ്യം അനുവദിച്ചു. പട്ടിക ജാതി- പട്ടിക വർഗ വിഭാഗങ്ങളെ അപമാനിച്ചെന്ന പരാതിയിലാണ് ഹിന്ദി ക്രൈം ഡ്രാമാ സീരീസായ ആശ്രാമിന്‍റെ സംവിധായകനെതിരെ രാജസ്ഥാൻ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്.
വെബ്‌സീരീസ് പട്ടിക ജാതി-വർഗ വിഭാഗങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്നും സമൂഹത്തിൽ വിവേചനം വളർത്താൻ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടി പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ജോധ്പൂർ പൊലീസും കേസെടുത്തിരുന്നു. എംഎക്‌സ് പ്ലെയറിൽ പ്രദർശനത്തിനെത്തിയ സീരീസിന്‍റെ നിർമാണം പ്രകാശ് ഝാ പ്രൊഡക്ഷൻസായിരുന്നു.