ETV Bharat / sitara

സുശാന്തിന്‍റെ ഓർമയിൽ 550 കുടുംബങ്ങൾക്ക് ഭക്ഷണം നൽകുമെന്ന് ബോളിവുഡ് നടി - Ek Saath Foundation

സോൻചിരിയ സഹതാരവും സുഹൃത്തുമായ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ സ്മരണയ്ക്കായി 550ഓളം ദരിദ്ര കുടുംബങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്യുമെന്ന് നടി ഭൂമി പെഡ്‌നേക്കർ അറിയിച്ചു

In memory of Sushant Singh Rajput  Bhumi Pednekar  സുശാന്തിന്‍റെ ഓർമ  ബോളിവുഡ് നടി  സുശാന്ത് സിംഗ് രജ്‌പുത്  ഭൂമി പെഡ്‌നേക്കർ  അഭിഷേക് ചൗബേ  സോൻചിരിയ  sushant death  Sonchiriya co-star Sushant  Sushant Singh Rajput  Ek Saath Foundation  abhishek chaubey
ഭൂമി പെഡ്‌നേക്കർ
author img

By

Published : Jun 29, 2020, 3:22 PM IST

ന്യൂഡൽഹി: അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ സ്മരണയ്ക്കായി നിർധന കുടുംബങ്ങൾക്ക് ഭക്ഷണം നൽകുമെന്ന് നടി ഭൂമി പെഡ്‌നേക്കർ. ഏക് സാത് ഫൗണ്ടേഷനിലൂടെയാണ് ബോളിവുഡ് നടി 550ഓളം ദരിദ്ര കുടുംബങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നത്. തന്‍റെ സുഹൃത്തിന്‍റെ ഓർമക്കായി നിർധന കുടുംബങ്ങളുടെ വിശപ്പടക്കുമെന്നും നമ്മുടെ സ്നേഹവും അനുകമ്പയും എന്നത്തേക്കാളും ഇന്നാണ് പ്രകടിപ്പിക്കേണ്ടതെന്നും താരം ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കി.

അഭിഷേക് ചൗബേയുടെ സോൻചിരിയയിൽ സുശാന്തിന്‍റെ സഹതാരമായിരുന്നു ഭൂമി പെഡ്‌നേക്കർ. ഈ മാസം 14നാണ് മുംബൈയിലെ ബാന്ദ്രയിലെ വീട്ടിൽ സുശാന്ത് സിംഗ് രജ്‌പുത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സുശാന്ത് സിംഗ് രജ്‌പുത്തിന്‍റേത് ആത്മഹത്യയാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.