മുംബൈ: പ്രശസ്ത ഉറുദു കവിയും എഴുത്തുകാരനുമായ ഇഫ്തിക്കർ ഇമാം സിദ്ദിഖി അന്തരിച്ചു. ഇന്ന് രാവിലെ മുംബൈയിലായിരുന്നു അന്ത്യം. ദീർഘനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് മുംബൈയിൽ വച്ച് സംസ്കാരം നടക്കും.
ഇന്ത്യ മുഴുവൻ പ്രശസ്തനായ ഇഫ്തിക്കർ ഇമാം സിദ്ദിഖി പ്രമുഖ കവി സീമാബ് അക്ബര്‍ ആബാദിയുടെ ചെറുമകനാണ്. ഉറുദു ഭാഷയിലെ ഏറ്റവും പഴക്കമേറിയ ഷേർ എന്ന മാസികയുടെ എഡിറ്ററായിരുന്നു. രോഗബാധിതനായിരുന്നപ്പോഴും എല്ലാ മാസവും മുടങ്ങാതെ മാഗസിൻ പ്രസിദ്ധീകരിച്ചിരുന്നു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷേർ മാസിക 1930ലാണ് പ്രസിദ്ധീകരണം ആരംഭിച്ചത്.