ETV Bharat / sitara

രാഷ്ട്രീയത്തിന് എതിരല്ല,  ഇപ്പോൾ തൽപരനല്ല; സോനു സൂദ് ഇടിവി ഭാരതിനോട്

author img

By

Published : Jun 14, 2021, 2:29 PM IST

Updated : Jun 14, 2021, 6:32 PM IST

താൻ ഒരു സാധാരണക്കാരനാണെന്നും സമൂഹത്തിന് വേണ്ടി പ്രയത്നിക്കുക എന്ന അമ്മയുടെ വാക്കുകളാണ് തനിക്ക് പ്രോത്സാഹനമെന്നും സോനു സൂദ് ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വിശദീകരിച്ചു. രാഷ്‌ട്രീയത്തെ അവഗണിക്കുന്നില്ല, എന്നാൽ ഇപ്പോൾ താൻ രാഷ്‌ട്രീയത്തിൽ സജീവമാകാൻ തൽപരനല്ലെന്നും സോനു സൂദ് വ്യക്തമാക്കി.

sonu sood interview news  interview with sonu sood etv bharat news latest  sonu sood interview  sonu sood interview with etv bharat  sonu sood will join politics news latest  will sonu sood join politics  Exclusive Interview  Vishal Suryakant sonu sood news  sonu sood politics news malayaalm  sonu sood joining politics news latest  സോനു സൂദ് വാർത്ത  രാഷ്ട്രീയത്തിന് എതിരല്ല സോനു വാർത്ത  രാഷ്ട്രീയം സോനു സൂദ് വാർത്ത  ബോളിവുഡ് സോനു സൂദ് വാർത്ത  ഇടിവി ഭാരത് അഭിമുഖം സോനു സൂദ് വാർത്ത
സോനു സൂദ് ഇടിവി ഭാരതിനോട്

ന്യൂഡൽഹി: ഇടിവി ഭാരതിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ നടൻ സോനു സൂദ് സംവദിക്കുന്നു.

  • കൊവിഡിന്‍റെ വരവിന് മുമ്പ് നിങ്ങൾ സോനു സൂദ് ആയിരുന്നു. ഇപ്പോൾ നിങ്ങളെ മിശിഹാ എന്നും സൂപ്പർമാൻ എന്നും വിളിക്കുന്നു. ഇത്തരം പ്രശംസയിൽ എന്തുതോന്നുന്നു?

ഞാൻ ഒരു സാധാരണ മനുഷ്യനാണ്. സാധാരണ മനുഷ്യരുമായി ബന്ധം പുലർത്തുമ്പോൾ മാത്രമേ ഒരാൾക്ക് അയാളുടെ അടിസ്ഥാന യാഥാർഥ്യം മനസിലാക്കാനാകൂ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. നിങ്ങളുടെ സഹായം ആവശ്യമുള്ള ഒരു വ്യക്തിക്ക് അത് നൽകുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന സംതൃപ്തിയിൽ കവിഞ്ഞ് മറ്റൊന്നുമില്ല. ആളുകൾ എന്നെ അവരിൽ ഒരാളായി കണക്കാക്കുന്നിടത്തോളം കാലം, അവരെനിക്ക് നൽകുന്ന ഈ ശീർഷകങ്ങളിൽ എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല.

  • ആളുകൾ‌ നിങ്ങളിൽ‌ അർപ്പിച്ച വിശ്വാസത്തിൽ നിങ്ങൾ‌ ഒരിക്കലും അവരെ നിരാശരാക്കിയിട്ടില്ല. അവരുടെ വിശ്വാസം നിങ്ങൾ നേടിയെടുത്തു. ഇത്തരം പ്രവർത്തനങ്ങൾക്കായി നിങ്ങൾ ചെയ്‌ത പദ്ധതികൾ എന്തെല്ലാമാണ്. അടുത്തതായി നിങ്ങൾ എന്തു ചെയ്യും?

സഹായം എപ്പോഴും ആവശ്യമാണ്. ഈ പകർച്ചവ്യാധിയുടെ സമയത്ത്, ജനങ്ങൾ കൂടുതൽ ദുരിതത്തിലായി. അനേകം അതിഥി തൊഴിലാളികളും അവരുടെ മക്കളും കുടുംബവും കാൽനടയായി ഗ്രാമങ്ങളിലെത്തിച്ചേരാൻ പണിപ്പെട്ടു. സഹായം ആവശ്യമുള്ളവരിലേക്ക് എത്തിച്ചേരണമെന്ന് ഞാൻ തീരുമാനിച്ച സമയമാണിത്. രാജ്യം മുഴുവൻ എനിക്കൊപ്പം പങ്കുചേരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ഒരൊറ്റ സംസ്ഥാനങ്ങളിൽ പോലും ബസുകളും ട്രെയിനുകളും വിമാനങ്ങളും അയക്കാതിരുന്നില്ല. തൊഴിലില്ലാത്തവർക്ക് ജോലി നൽകാനും രോഗികൾക്ക് ചികിത്സ നൽകാനും തീരുമാനിച്ചു. സമൂഹത്തിന് എന്തെങ്കിലും പ്രയോജനമുള്ളത് ചെയ്യണമെന്ന അമ്മയുടെ പ്രോത്സാഹനമാണ് ഈ യാത്രയിലുടനീളം ഞാൻ മനസിൽ സൂക്ഷിച്ചിരുന്നത്.

  • രാജ്യം ലോക്ക് ഡൗണിൽ സ്തംഭിച്ച് നിന്നപ്പോൾ, സോനു സൂദിന് എങ്ങനെയാണ് ഈ ക്രമീകരണങ്ങൾ നടപ്പാക്കാനായത്?

ഞാൻ എന്‍റെ സ്വന്തം പാതയൊരുക്കി. എനിക്ക് ചുറ്റും കരുത്തരും ഊർജ്വസ്വലരുമായ ഒരുപാട് വ്യക്തികൾ ഉണ്ടായിരുന്നു. ആത്യന്തികമായി പ്രവർത്തിക്കുന്നതിലായിരുന്നു ശ്രദ്ധ ചെലുത്തിയത്. ഞാൻ എന്നെത്തന്നെ പരിമിതപ്പെടുത്തുന്നതിന് തയ്യാറായിരുന്നില്ല.

  • എന്തുകൊണ്ടാണ് നിങ്ങൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തത്?

രാഷ്ട്രീയം ഒരു അത്ഭുതകരമായ മേഖലയാണ്. നിർഭാഗ്യകരമെന്ന് പറയട്ടെ, ആളുകൾ അതിൽ ഛായം പൂശുന്നു. ഞാൻ രാഷ്ട്രീയത്തിന് എതിരല്ല, പക്ഷേ ഒരു നടനെന്ന നിലയിൽ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ഞാൻ എന്‍റെ സ്വന്തം പാത ഒരുക്കുകയാണ്, അവയിൽ എന്തെങ്കിലും മാനദണ്ഡങ്ങൾ നൽകിയിട്ടില്ല. രാഷ്ട്രീയത്തോട് എനിക്ക് വിമുഖതയില്ല, പക്ഷേ അതിലേക്കിറങ്ങാൻ ഞാൻ ഇതുവരെ തയ്യാറായിട്ടില്ല എന്ന് വേണം പറയാൻ. എനിക്ക് ഇപ്പോഴും ആളുകളെ സഹായിക്കാൻ കഴിയും. ഒരു രാഷ്ട്രീയക്കാരനാകാൻ വളരെയധികം സമയമെടുക്കും. എപ്പോഴാണ് അതിന് ഞാൻ പ്രാപ്‌തനായെന്ന് തോന്നുന്നുവോ അപ്പോൾ ഞാൻ എന്‍റെ തീരുമാനം വീടിന് മുകളിൽ നിന്ന് ഉറക്കെ പ്രഖ്യാപിക്കും.

  • സർക്കാരിനേക്കാൾ ആളുകൾക്ക് നിങ്ങളോട് കൂടുതൽ വിശ്വാസമുണ്ടെന്ന് തോന്നുന്നു. ഇതിന്‍റെ കാരണമെന്തെന്നാണ് നിങ്ങൾ കരുതുന്നത്?

അധികാരികൾ ശരിയായി പ്രവർത്തിക്കുന്നില്ല എന്ന് പറയുന്നില്ല. സർക്കാരിനെ ചോദ്യം ചെയ്യാനും അധികാരത്തിന്‍റെ ഉത്തരവാദിത്തത്തിലും പൊതുജനങ്ങൾക്കും പങ്കുണ്ട്. രാജ്യത്തിന്‍റെ പൗരന്മാരായ നമ്മൾ അങ്ങോട്ടും സഹായം നൽകണം. പൊതുജനങ്ങളെക്കുറിച്ച് ആശങ്കയുണ്ടെന്ന് ചില നേതാക്കൾ പറയുന്നുണ്ട്, മറ്റ് ചിലർ അതിൽ വിശ്വസിക്കുന്നുമില്ല. പലരും ഒരു പ്രത്യേക പാർട്ടിയെ മാത്രം സഹായിക്കും, അത് നിങ്ങളുടെ ഭാഗം. എനിക്ക് എന്‍റെ ലക്ഷ്യവും അത് പിന്തുടരാനുള്ള ഇച്ഛാശക്തിയും ഉണ്ട്. ഞാൻ ആ പാതയിൽ തന്നെ തുടരും. ആളുകൾ എന്ത് ചിന്തിക്കുന്നുവെന്നത് ഞാൻ കാര്യമാക്കുന്നില്ല.

  • നിങ്ങൾ രാഷ്ട്രീയത്തെ അവഗണിക്കുന്നില്ലെന്ന് പറഞ്ഞു. അങ്ങനെയെങ്കിൽ, നിങ്ങൾ മത്സരിക്കാൻ തെരഞ്ഞെടുക്കുന്ന സംസ്ഥാനം ഏതായിരിക്കും?

എല്ലാ സംസ്ഥാനങ്ങളും ഒരുപോലെയാണെന്ന് ഞാൻ കരുതുന്നു. എനിക്ക് എല്ലായിടത്തുനിന്നും സ്നേഹം ലഭിക്കുന്നു. ഞാൻ പഞ്ചാബ് സ്വദേശിയാണ്, പക്ഷേ മഹാരാഷ്ട്രയിൽ താമസിക്കുന്നു. എങ്കിലും എന്‍രെ മിക്ക പ്രവർത്തനങ്ങളും ആന്ധ്രാപ്രദേശ്- തെലങ്കാനയിലാണ്. ഇപ്പോൾ ഞാൻ കർണാടകയിൽ ഒരു ഓക്സിജൻ പ്ലാന്‍റ് നിർമിക്കാൻ പോകുന്നു. മതം, ജാതി, രാഷ്ട്രം എന്നിവയിൽ ഞാൻ സ്വാധീനിക്കപ്പെട്ടിട്ടില്ല.

More Read: കൺമറഞ്ഞിട്ടും ഓർമകളിലുറച്ച സുശാന്ത് സിംഗ് രാജ്‌പുത്

  • ആരോഗ്യമുള്ള ശരീരമുണ്ടായിട്ടും നിങ്ങൾക്ക് കൊവിഡ് ബാധിച്ചു. എന്താണ് പറയാനുള്ളത്?

അഞ്ച് ദിവസത്തിനുള്ളിൽ ഞാൻ കൊവിഡ് മുക്തനായി. വാക്സിന്‍റെ ഫലമാണോ എന്നറിയില്ല. എന്തുതന്നെയായാലും, വാക്സിൻ എടുക്കുന്നത് വളരെ പ്രധാനമാണ്. കൂടാതെ, എല്ലാവരും ആരോഗ്യം പരിപാലിക്കുന്നതിലും ശ്രദ്ധേയരായിരിക്കണം. ശാരീരികക്ഷമത നിങ്ങളുടെ ജീവിതത്തിന്‍റെ ഭാഗമായിരിക്കണമെന്ന് ഞാൻ ആത്മാർഥമായി ആശംസിക്കുന്നു.

  • നിങ്ങളെ കുറിച്ചുള്ള സോഷ്യൽ മീഡിയ ട്രോളുകൾ നിങ്ങൾ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു?

സമൂഹമാധ്യമങ്ങൾ വെർച്വലായി നിങ്ങളെ ആളുകളുടെ വീടുകളിലെത്തിക്കുന്നു. ജനങ്ങളുമായി കൂടുതൽ അടുക്കാനാകും. ലഹരി ആസക്തിയിലുള്ള ഒരാൾ പോലും ആവശ്യപ്പെട്ടാൽ, അയാളെ വീട്ടിലെത്തിക്കാൻ ഞാൻ തയ്യാറാണ്. എന്നിരുന്നാലും, സിനിമകളേക്കാൾ കൂടുതൽ സമയം ചെലവഴിക്കേണ്ട മേഖലയാണ് സാമൂഹിക സേവനം.

പലരും ചികിത്സാവശ്യങ്ങൾക്കും ജോലി സംബന്ധമായ കാര്യങ്ങൾക്കും സമീപിക്കാറുണ്ട്. അത്തരം പരാതികളും ആവശ്യങ്ങളും പരിശോധിക്കാൻ ഒരു ടീമിനെ നിയോഗിച്ചു. അവർക്ക് അത് പരിഹരിക്കാൻ സാധിക്കാത്തപ്പോൾ, അവർ എന്നെ സമീപിക്കും. അങ്ങനെ ചർച്ച ചെയ്‌ത് ആ വിഷയം പരിഹരിക്കുന്നു.

  • പത്മവിഭൂഷൺ, ഭാരത് രത്‌ന പോലുള്ള അംഗീകാരങ്ങൾ നിങ്ങൾക്ക് നൽകണമെന്ന് സിനിമാമേഖലയിൽ നിന്നുള്ളവരും മറ്റും നിർദേശിക്കുന്നുണ്ട്. നിങ്ങളെ പ്രധാനമന്ത്രിയായി കാണണമെന്ന ആഗ്രഹം ഹുമ ഖുറേഷി പ്രകടിപ്പിച്ചിരുന്നു!

മഹാമാരി ഘട്ടത്തിൽ ആളുകൾക്ക് സഹായമെത്തിക്കുന്നതിൽ ഞങ്ങൾക്ക് ഒരുപാട് പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നു. ഉദാഹരണത്തിന്, മഹാരാഷ്ട്രയിൽ നിന്ന് ബിഹാറിലേക്ക് ട്രെയിൻ ഗതാഗതവുമില്ലായിരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഞാൻ ഇങ്ങനെയൊരു സമയത്ത് അധികാരസ്ഥാനത്തുണ്ടെങ്കിൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വഴികൾ ഉറപ്പായും കണ്ടെത്തിയേനെ. അംഗീകാരങ്ങൾക്ക് ഞാൻ അർഹനാണോ അല്ലയോ എന്ന് എനിക്കറിയില്ല. പക്ഷേ എപ്പോഴും ഞാൻ എന്നിൽ ഒരു അഭിനിവേശം സൂക്ഷിക്കുന്നുണ്ട്. ഞാൻ ഏത് പദവി വഹിച്ചാലും അത് നിലനിർത്താൻ ശ്രമിക്കും.

  • കങ്കണ റണൗട്ട് ട്വിറ്ററിലൂടെ നിങ്ങളെ വഞ്ചകനെന്ന് വിളിക്കുകയും ആക്ഷേപിക്കുകയും ചെയ്തിരുന്നു. ഇതിൽ നിങ്ങളുടെ പ്രതികരണം?

കങ്കണ നല്ലയാളാണ്. അവർക്ക് സ്വന്തമായി ഒരു സോഷ്യൽ മീഡിയ പേജുണ്ട്. അവർക്ക് എന്നെക്കുറിച്ച് അങ്ങനെ തോന്നിയെങ്കിൽ, അത് പ്രകടിപ്പിക്കാനുള്ള അവകാശവുമുണ്ട്. ഇക്കാര്യം എന്നെ അലട്ടില്ല. 135 കോടി ജനങ്ങൾക്കൊപ്പം സഞ്ചരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ആയിരമോ പത്ത് ലക്ഷമോ ആളുകൾ അതിനൊപ്പം ചേരാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അതെന്നെ ബാധിക്കില്ല. കങ്കണ പറഞ്ഞതിന് മറുപടി നൽകണമെന്നോ പ്രതികരിക്കണമെന്നോ എനിക്ക് തോന്നിയിട്ടില്ല.

  • ഇപ്പോൾ‌ നിങ്ങൾ‌ യു‌പി‌എസ്‌സി ഉദ്യോഗാർഥികൾക്ക് സൗജന്യ കോച്ചിങ് നൽകുന്നതിനായി പ്രവർത്തിക്കുന്നു. ഇതിലെങ്ങനെ ആയിരിക്കും പ്രവർത്തനങ്ങൾ. ഐ‌എ‌എസുകാർ എങ്ങനെ ആയിരിക്കണമെന്നാണ് നിങ്ങളുടെ കാഴ്‌ചപ്പാട്?

നിർധനരായ കുടുംബങ്ങളിൽ നിന്നുള്ളവർ ആവശ്യം അറിയിച്ച് സന്ദേശങ്ങൾ അയക്കാറുണ്ട്. കഴിഞ്ഞ വർഷം ഞങ്ങൾ 2,400 പേർക്ക് സ്‌കോളർഷിപ്പുകൾ നൽകി. അപ്പോഴും സഹായം അത്യാവശ്യമുള്ള, അർഹതപ്പെട്ടവർ ഉപേക്ഷിക്കപ്പെട്ടതായി തോന്നി. ഇതേ തുടർന്നാണ്, വിദ്യാഭ്യാസ സഹായത്തിനുള്ള പ്രചാരണം ആരംഭിച്ചത്.

  • നിങ്ങളുടെ കുടുംബവും പ്രത്യേകിച്ച് കുട്ടികളും നിങ്ങളുടെ ഏത് മുഖമാണ് ഇഷ്ടപ്പെടുന്നത്? നടന്‍റെ മുഖമാണോ അതോ സാമൂഹിക പ്രവർത്തകനെന്ന സോനു സൂദിനെയാണോ?

ഞാൻ വരുന്നതും പോകുന്നതും കുട്ടികൾ കാണുന്നുണ്ട്. എനിക്ക് അവരോട് സംസാരിക്കാൻ പോലുമാകാതെ ദിവസങ്ങൾ കടന്നുപോയിട്ടുണ്ട്. കഴിഞ്ഞ 15 മാസവും ഇതേ രീതിയിൽ കടന്നുപോയി. കുട്ടികൾക്കും കുടുംബത്തിനുമൊപ്പം സമയം ചെലവഴിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. സഹായമഭ്യർഥിച്ച് നിരവധി ഫോൺ കോളുകൾ വന്നുകൊണ്ടേയിരുന്നു. ഇപ്പോൾ ഞങ്ങൾക്ക് കാര്യങ്ങൾ ക്രമീകരിക്കാനും സഹായമെത്തിക്കാനും ഒരുപാട് ആളുകളുണ്ട്. അതിനാൽ ഞങ്ങൾ സഹായിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഒരു ദിവസം 200 ആളുകളെ സഹായിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. പക്ഷേ, മിക്കപ്പോഴും 2,000ലധികം പേർ സഹായം ആവശ്യപ്പെട്ട് വരുന്നുണ്ട്.

  • നിങ്ങളുടെ വരാനിരിക്കുന്ന കാര്യങ്ങളെ കുറിച്ച് വിശദീകരിക്കാമോ?

യഷ് രാജിന്‍റെ പൃഥ്വിരാജ് ചൗഹാൻ എന്ന ചിത്രം നവംബറിൽ റിലീസ് ചെയ്യും. ചിരഞ്ജീവിക്കൊപ്പം അഭിനയിച്ച ആചാര്യയും പുറത്തിറങ്ങാനുണ്ട്. എന്‍റെ സ്വന്തം സിനിമാസംരഭം ഓഗസ്റ്റിൽ എത്തും. സിനിമകൾ തുടരും, ഒപ്പം സമൂഹത്തിനായുള്ള പ്രവർത്തനങ്ങളും...

Last Updated : Jun 14, 2021, 6:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.