മുംബൈ: കർണാടകയിൽ നടക്കുന്ന ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് നടി കങ്കണ റണാവത്തിന്‍റെ വിവാദ പ്രസ്‌താവനക്ക് മറുപടിയുമായി ചലച്ചിത്ര താരം ഷബാന ആസ്‌മി. ധൈര്യം കാണിക്കണമെങ്കിൽ അഫ്‌ഗാനിസ്ഥാനില്‍ ബുർഖ ധരിക്കാതെയിരിക്കൂ എന്ന കങ്കണയുടെ പ്രസ്‌താവനക്കെതിരെ ശക്തമായ ഭാഷയിലാണ് ഷബാന പ്രതികരിച്ചത്.
-
Correct me if Im wrong but Afghanistan is a theocratic state and when I last checked India was a secular democratic republic ?!! pic.twitter.com/0bVUxK9Uq7
— Azmi Shabana (@AzmiShabana) February 11, 2022 " class="align-text-top noRightClick twitterSection" data="
">Correct me if Im wrong but Afghanistan is a theocratic state and when I last checked India was a secular democratic republic ?!! pic.twitter.com/0bVUxK9Uq7
— Azmi Shabana (@AzmiShabana) February 11, 2022Correct me if Im wrong but Afghanistan is a theocratic state and when I last checked India was a secular democratic republic ?!! pic.twitter.com/0bVUxK9Uq7
— Azmi Shabana (@AzmiShabana) February 11, 2022
'ഞാന്‍ പറയുന്നത് തെറ്റാണെങ്കില്‍ എന്നെ തിരുത്തൂ, അഫ്‌നാനിസ്ഥാൻ ഒരു പൗരോഹിത്യ രാഷ്‌ട്രമാണ്, ഞാൻ അവസാനം പരിശോധിക്കുമ്പോൾ ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കായിരുന്നു?!!' കങ്കണയുടെ സ്റ്റോറി പങ്കുവച്ചുകൊണ്ട് ഷബാന ട്വിറ്ററിൽ കുറിച്ചു.
കര്‍ണാടകയില്‍ വിദ്യാര്‍ഥികളെ ഹിജാബ് ധരിച്ചതിന്‍റെ പേരില്‍ പ്രവേശനം നിഷേധിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം കങ്കണ അഭിപ്രായം പങ്കുവെച്ചിരുന്നു. 'നിങ്ങൾക്ക് ധൈര്യം കാണിക്കണമെങ്കിൽ, അഫ്‌ഗാനിസ്ഥാനിൽ ബുർഖ ധരിക്കാതെ അത് കാണിക്കൂ. സ്വയം കൂട്ടിലടക്കാതെ സ്വതന്ത്രരാകാൻ പഠിക്കൂ,' കങ്കണ സമൂഹമാധ്യമത്തില്‍ കുറിച്ചു.
ഹിജാബ് ധരിക്കേണ്ടി വരുന്നത് അടിച്ചമര്‍ത്തലാണെന്നും സ്‌ത്രീവിരുദ്ധമാണെന്നുമുള്ള ശാസ്‌ത്രജ്ഞനും എഴുത്തുകാരനുമായ ആനന്ദ് രംഗനാഥന്‍റെ പോസ്റ്റും കങ്കണ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു.
കഴിഞ്ഞ മാസം ഉഡുപ്പിയിലെ ഗവൺമെന്‍റ് പ്രീ-യൂണിവേഴ്‌സിറ്റി കോളജിൽ ഹിജാബ് ധരിച്ചതിന്‍റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോമിന്‍റെ ഭാഗമല്ലാത്ത എല്ലാ വസ്‌ത്രധാരണവും വിലക്കി കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു.
ഹിജാബ് ധരിക്കുന്നത് വിലക്കിയതിനെതിരെ ഉഡുപ്പിയിലെ വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്തിമ ഉത്തരവ് വരെ കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനം തുടരുമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
Also read: ഹിജാബ് വിവാദം: ഇടക്കാല ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ ഹർജി