ETV Bharat / sitara

ജൂഹി ചൗളയ്ക്ക് 20 ലക്ഷം പിഴ, നടിയുടെ ഹര്‍ജി ജനശ്രദ്ധ നേടാനെന്ന് ഡല്‍ഹി ഹൈക്കോടതി

വെര്‍ച്വല്‍ ഹിയറിംഗിന്‍റെ ലിങ്ക് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ജി.ആര്‍ മിധയുടെ സിംഗിള്‍ ബെഞ്ചിന്‍റെ നടപടി

HC junks Juhi Chawla suit against 5G imposes Rs 20 lakh fine  ജൂഹി ചൗളയുടെ 5ജിക്കെതിരായ ഹര്‍ജി ജനശ്രദ്ധ നേടാനെന്ന് ഹൈക്കോടതി, നടിക്ക് 20 ലക്ഷം പിഴ  ജൂഹി ചൗള 5ജി കേസ്  ജൂഹി ചൗള വാര്‍ത്തകള്‍  ജൂഹി ചൗള കേസ്  ജൂഹി ചൗള ഡല്‍ഹി ഹൈക്കോടതി  HC junks Juhi Chawla  Juhi Chawla 5G case  Juhi Chawla news  Juhi Chawla films  Juhi Chawla delhi
ജൂഹി ചൗളയുടെ 5ജിക്കെതിരായ ഹര്‍ജി ജനശ്രദ്ധ നേടാനെന്ന് ഹൈക്കോടതി, നടിക്ക് 20 ലക്ഷം പിഴ
author img

By

Published : Jun 4, 2021, 7:09 PM IST

രാജ്യത്ത് 5ജി നടപ്പാക്കുന്നതിനെതിരെ ബോളിവുഡ്​ നടി ജൂഹി ചൗള നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. നടിയുടെ പ്രവൃത്തി ജനശ്രദ്ധ നേടാന്‍ വേണ്ടിയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. നിയമപ്രക്രിയയെ ദുരുപയോഗം ചെയ്‌തതിന് 20 ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടു. വെര്‍ച്വല്‍ ഹിയറിംഗിന്‍റെ ലിങ്ക് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ജി.ആര്‍ മിധയുടെ സിംഗിള്‍ ബെഞ്ചിന്‍റെ നടപടി.

Also read: ജൂഹി ചൗളയുടെ ആരാധകനെതിരെ കോടതിയലക്ഷ്യത്തിന് നടപടി

5ജി പരിസ്ഥിതിക്ക് ഹാനികരമാണെന്ന് കാണിച്ചാണ് നടി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാരിനെ വിഷയം ധരിപ്പിക്കാതെ നേരിട്ട് കോടതിയെ സമീപിച്ച ജൂഹി ചൗളയെ നേരത്തെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. സാങ്കേതികവിദ്യക്ക് എതിരല്ലെങ്കിലും പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്നതിനിലാണ് നിയമപോരാട്ടമെന്നുമാണ് നടി പറഞ്ഞിരുന്നത്. 5ജി സേവനം മനുഷ്യർക്കും ജീവജാലങ്ങൾക്കും എത്രത്തോളം ഹാനികരമാണെന്നതിൽ പഠനം നടത്തണമെന്നും​ ജൂഹി ചൗള ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

ഒരാഴ്ചക്കുള്ളില്‍ 20 ലക്ഷം പിഴയടക്കണമെന്നാണ് ഉത്തരവ്. ഡല്‍ഹി സ്‌റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് വാഹനാപകടത്തില്‍ ഇരയായവര്‍ക്ക് സഹായം നല്‍കാന്‍ തുക ഉപയോഗിക്കാം. ജൂഹി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ലിങ്കിലൂടെ വെര്‍ച്വല്‍ ഹിയറിംഗില്‍ ഇടപെട്ട് സിനിമാഗാനങ്ങള്‍ ആലപിച്ച്‌ വാദം കേള്‍ക്കല്‍ തടസപ്പെടുത്തിയവര്‍ക്കെതിരെ കോടതിയലക്ഷ്യ നോട്ടീസ് അയക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Also read:'ശാദിസ്ഥാന്‍' മുംബൈ മുതല്‍ രാജസ്ഥാന്‍ വരെ മറക്കാനാവാത്തൊരു യാത്ര

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.