ഹൈദരാബാദ് : രാജ്യത്ത് ഓക്‌സിജന്‍ പ്രതിസന്ധി രൂക്ഷമാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വാങ്ങി ആവശ്യക്കാരിലെത്തിക്കാന്‍ തന്‍റെ ആഡംബര ബൈക്ക് വില്‍പ്പനയ്‌ക്ക് വെച്ചിരിക്കുകയായിരുന്നു നടന്‍ ഹര്‍ഷ് വര്‍ധന്‍ റാണെ. ഇപ്പോള്‍ താരത്തിന്‍റെ ബൈക്ക് വിറ്റ് പോയിരിക്കുന്നു. ഇതിലൂടെ ലഭിച്ച തുകയ്ക്ക് മൂന്ന് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ താരം വാങ്ങി ഹൈദരാബാദിലെ ആവശ്യക്കാരില്‍ എത്തിച്ചു. കൂടാതെ കുറച്ച് കോണ്‍സെന്‍ട്രേറ്ററുകള്‍ കൂടി ഹര്‍ഷ് വര്‍ധന്‍റെ ഇടപെടലിലൂടെ ഉടന്‍ ലഭ്യമാകും. താരം തന്നെയാണ് ബൈക്ക് വിറ്റ് കോണ്‍സന്‍ട്രേറ്റുകള്‍ വാങ്ങിയ കാര്യം ആരാധകരെ അറിയിച്ചത്. രണ്ട് ദിവസം മുമ്പാണ് ബൈക്ക് വില്‍ക്കുകയാണെന്ന് താരം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.
Also read: കുഞ്ഞ് മറിയത്തിന് നാല് വയസ്, ആശംസകളുമായി നസ്രിയയും ഇസക്കുട്ടനും
ഹര്‍ഷ്‌വര്‍ധന് പുറമെ നിരവധി താരങ്ങള്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ വാങ്ങാനും മറ്റ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനും സര്‍ക്കാരുകളെ ഇതിനോടകം പണം നല്‍കി സഹായിച്ചിട്ടുണ്ട്. 2016ല്‍ പുറത്തിറങ്ങിയ സനം തേരി കസം എന്ന ചിത്രത്തിലൂടെയാണ് ഹര്‍ഷ് വര്‍ധന്‍ റാണെ ബോളിവുഡില്‍ എത്തുന്നത്. പ്രേമ ഇഷ്ഖ് കാതല്‍ ആന്‍റ് അനാമിക, തകീത തകീത തുടങ്ങിയ സിനിമകളിലൂടെ യുവാക്കള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടു. പല്‍താന്‍, തായ്ഷ് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും ഹര്‍ഷ്വര്‍ധന്‍ അഭിനയിച്ചിട്ടുണ്ട്.