Gehraiyaan Teaser : ദീപിക പദുകോണ്‍, സിദ്ദന്‍റ് ചതുര്‍വേദി, അനന്യ പാണ്ഡെ, ധൈര്യ കര്‍വ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷകുന്‍ ബത്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടൈറ്റിലും ടീസറും പുറത്തുവിട്ടു. നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രത്തിന്‍റെ പേര് സംവിധായകന്‍ ഇന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയത്.
Gehraiyaan release date : റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന് 'ഗെഹ്രൈയാന്‍' എന്നാണ് പേരിട്ടിരിക്കുന്നത്. 2022 ജനുവരി 25ന് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തും.
Deepika Padukone penned on Gehraiyaan : സങ്കീര്‍ണതകള്‍ നിറഞ്ഞ ആധുനിക ബന്ധങ്ങളുടെ ആഴങ്ങളാണ് ചിത്രം വെളിപ്പെടുത്തുന്നത്. 'ഹൃദയത്തിന്‍റെ ഒരു ഭാഗം' എന്നാണ് ടീസര്‍ പങ്കുവച്ച് കൊണ്ട് ദീപിക സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 'ഒരു പക്ഷേ നിനക്കെന്‍റെ ഹൃദയത്തെ ഇവിടെ കണ്ടെത്താന്‍ കഴിഞ്ഞേക്കാം' എന്ന് സിദ്ദന്‍റും കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
Karan Johar about Gehraiyaan : ആധുനിക ബന്ധങ്ങളുടെ സത്യസന്ധമായ നിരീക്ഷണമാണ് 'ഗെഹ്രൈയാന്‍' എന്നാണ് ചിത്രത്തിന്‍റെ സഹനിര്‍മാതാക്കളിലൊരാളായ കരണ്‍ ജോഹറുടെ അഭിപ്രായം. മനുഷ്യ വികാരങ്ങളുടെ സങ്കീര്‍ണതകളെ അതിമനോഹരമായാണ് ഷകുന്‍ ബത്ര ചിത്രീകരിച്ചിരിക്കുന്നതെന്നും കരണ്‍ ജോഹര്‍ പറയുന്നു.
Shakun Batra's view about Gehraiyaan : ആധുനിക ബന്ധങ്ങളുടെ സങ്കീര്‍ണതകളിലേക്കുള്ള ഒരു യാത്രയാണ് 'ഗെഹ്രൈയാന്‍' എന്നാണ് സംവിധായകന്‍ പറയുന്നത്. ജീവിതത്തിലെ മുന്നോട്ടുള്ള ഓരോ വഴികളിലും നാം എടുക്കുന്ന തീരുമാനങ്ങള്‍ നമ്മെയും നമുക്ക് ചുറ്റുമുള്ളവരെയും എപ്രകാരം ബാധിക്കുമെന്നും അതിലൂടെ മനുഷ്യനുണ്ടാകുന്ന വികാരവിചാരങ്ങളുമാണ് ചിത്രമെന്ന് ബത്ര പറയുന്നു.
- " class="align-text-top noRightClick twitterSection" data="
">
Gehraiyaan shooting : രജത് കപൂര്‍, നസറുദ്ദീന്‍ ഷാ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2020ലാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചത്. ഗോവ, മുംബൈ, അലിബാഗ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
Also Read : Panama Papers Case : ഒടുവില്‍ ഇഡി ഓഫിസില്‍ ഹാജരായി ഐശ്വര്യ റായ്