ETV Bharat / sitara

ഗാന്ധി ടോക്ക്സ്; സൈലന്‍റ് മൂവിയുമായി ഹിന്ദി സംവിധായകനൊപ്പം വിജയ് സേതുപതി

ഹിന്ദിക്ക് പുറമെ, മലയാളം, തമിഴ്, തെലുങ്ക്, മറാത്തി, കന്നഡ ഭാഷകളിൽ പുറത്തിറങ്ങുന്ന നിശബ്‌ദ ചിത്രമാണ് ഗാന്ധി ടോക്ക്സ്.

author img

By

Published : Jan 16, 2021, 2:32 PM IST

ഗാന്ധി ടോക്ക്‌സ് സിനിമ വാർത്ത  സൈലന്‍റ് മൂവി വിജയ് സേതുപതി വാർത്ത  വിജയ് സേതുപതി ഗാന്ധി ടോക്ക്സ് വാർത്ത  vijay sethupathi gandhi talks news  gandhi talks film makkal selvan news  silent movie gandhi talks news
സൈലന്‍റ് മൂവിയുമായി ഹിന്ദി സംവിധായകനൊപ്പം വിജയ് സേതുപതി

സൈലന്‍റ് ഫിലിമിലൂടെ ബോളിവുഡിൽ ചുവടുറപ്പിക്കുകയാണ് മക്കൾ സെൽവൻ വിജയ് സേതുപതി. നിശബ്‌ദ ചിത്രങ്ങളുടെ കാലഘട്ടം ആഘോഷിക്കാം എന്ന ടാഗ്‌ലൈനോടെ 'ഗാന്ധി ടോക്ക്സ്' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്‌തു. ഹിന്ദിക്ക് പുറമെ, മലയാളം, തമിഴ്, തെലുങ്ക്, മറാത്തി, കന്നഡ ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ദാദാ സാഹിബ് ഫാൽക്കെയോടുള്ള ആദരവായാണ് ഗാന്ധി ടോക്ക്സ് ഒരുക്കുന്നതെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി.

" class="align-text-top noRightClick twitterSection" data="

"At times Silence is so loud". On the occasion of my birthday. I am announcing my new film's poster. I am set for a new...

Posted by Vijay Sethupathi on Saturday, 16 January 2021
">

കിഷോർ ബേലേക്കറാണ് സംവിധായകൻ. ആദ്യം ഒരു ബോളിവുഡ് താരത്തിനെയായിരുന്നു സിനിമക്കായ് ആലോചിച്ചതെങ്കിലും വിജയ് സേതുപതിയുടെ അഭിനയം കണ്ട് അദ്ദേഹത്തെ തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് സംവിധായകൻ പറഞ്ഞു. കഴിഞ്ഞ 19 വർഷമായി താൻ ഈ ചിത്രത്തിന്‍റെ തിരക്കഥയുടെ പണിപ്പുരയിലായിരുന്നുവെന്നും അതിനാൽ തന്നെ ഗാന്ധി ടോക്ക്സിൽ വലിയ പ്രതീക്ഷയർപ്പിക്കുന്നതായും കിഷോർ പറയുന്നു.

"ചില സമയത്ത് നിശബ്‌ദത കൂടുതൽ ഉച്ചത്തിലായിരിക്കും," എന്നു കുറിച്ചുകൊണ്ടാണ് സേതുപതി ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പങ്കുവെച്ചത്. തന്‍റെ സിനിമാജീവിതത്തിലെ ഒരു വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരിക്കും ഗാന്ധി ടോക്ക്സിലേതെന്ന് വിജയ്‌ സേതുപതിയും വിവരിച്ചു. മൂവി മിൽ എന്‍റർടെയ്‌ൻമെന്‍റാണ് ചിത്രം നിർമിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.