ETV Bharat / sitara

താണ്ഡവ് നിർമാതാക്കൾക്കും ആമസോൺ പ്രൈം ഇന്ത്യക്കുമെതിരെ എഫ്ഐആർ

author img

By

Published : Jan 18, 2021, 9:59 AM IST

Updated : Jan 18, 2021, 11:14 AM IST

വെബ് സീരീസിന്‍റെ നിർമാതാവിനും സംവിധായകനും തിരക്കഥാകൃത്തിമുൾപ്പെടെയുള്ളവർക്കും ആമസോൺ പ്രൈം വീഡിയോക്കുമെതിരെ ലഖ്‌നൗവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്‌തു. മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തെ തുടർന്ന് വിശദീകരണത്തിനായി ആമസോൺ പ്രൈം വീഡിയോയുടെ അധികൃതരെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വിളിപ്പിച്ചു.

താണ്ഡവ് എഫ്ഐആർ വാർത്ത  താണ്ഡവ് ആമസോൺ പ്രൈം ഇന്ത്യ പുതിയ വാർത്ത  ആമസോൺ പ്രൈം ഇന്ത്യക്കെതിരെ എഫ്ഐആർ വാർത്ത  web series tandav fir news latest  fir filed lucknow tandav news  saif ali khan tandav fir latest news  amazon prime video news
താണ്ഡവ് നിർമാതാക്കൾക്കും ആമസോൺ പ്രൈം ഇന്ത്യക്കുമെതിരെ എഫ്ഐആർ

ലഖ്‌നൗ: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സെയ്ഫ് അലി ഖാൻ നായകനായ താണ്ഡവിന്‍റെ അണിയറപ്രവർത്തകർക്കും ആമസോൺ പ്രൈം വീഡിയോക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തു. ആമസോൺ പ്രൈം വീഡിയോ ഇന്ത്യയുടെ മേധാവി അപർണ പുരോഹിതിനും വെബ്‌ സീരീസിന്‍റെ സംവിധായകൻ അലി ആബാസ് സഫര്‍, നിർമാതാവ് ഹിമാന്‍ഷു കിഷന്‍ മെഹ്റ, തിരക്കഥാകൃത്ത് ഗൗരവ് സോളാങ്കി തുടങ്ങി താണ്ഡവിന്‍റെ അണിയറപ്രവർത്തകർക്കുമെതിരെ ലഖ്‌നൗവിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്.

മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തെ തുടർന്ന് വെബ് സീരീസ് പ്രദർശിപ്പിക്കുന്ന ആമസോൺ പ്രൈം വീഡിയോയുടെ അധികൃതരെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വിളിപ്പിച്ചിട്ടുണ്ട്. ഹിന്ദു ദൈവങ്ങളെ പരിഹസിക്കുകയും മതവികാരങ്ങളെ അവഹേളിക്കുകയും ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി ബിജെപി എംപി മനോജ് കൊട്ടകും ബിജെപി എംഎൽഎ രാം കാഡം ഘാട്‌കോപ്പറും രംഗത്തെത്തിയിരുന്നു. മനോജ് കൊട്ടക് ചിത്രം നിരോധിക്കണമെന്ന ആവശ്യവുമായി കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറിന് കത്തെഴുതിയിരുന്നു. സംഭവത്തിൽ വിശദീകരണവുമായി കേന്ദ്രം ആമസോൺ പ്രൈം ഇന്ത്യയോട് വിശദീകരണം തേടുകയും ചെയ്‌തു.

ബിജെപി നേതാവ് കപിൽ മിശ്രയും സീരീസ് ഒടിടി പ്ലാറ്റ്‌ഫോമിൽ നിന്ന് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ആമസോൺ പ്രൈമിന് നോട്ടീസ് അയച്ചു. ഓൺലൈൻ മാധ്യമങ്ങളും നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ അടക്കമുള്ള കണ്ടന്‍റ് പ്രൊവൈഡേഴ്‌സും ഇനി കേന്ദ്ര സർക്കാരിന് കീഴിൽ വരുമെന്ന് നവംബറിൽ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിറക്കിയിരുന്നു.

Last Updated : Jan 18, 2021, 11:14 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.