അപരനോ ഒറിജനിലോ... സത്യമറിയാൻ അഭിഷേക് ബച്ചനെ വിളിച്ചു. ബിഗ് ബിയോട് രൂപസാദൃശ്യമുള്ള ശശികാന്ത് പെധ്വാളിന്‍റെ വീഡിയോ കണ്ട് ഞെട്ടിയ അനുഭവമാണ് സംവിധായകൻ പ്രിയദർശൻ പങ്കുവച്ചത്. അമിതാഭ് ബച്ചന്‍റെ അപരനായ പൂനെ സ്വദേശി ശശികാന്ത് പെധ്വാളിന്‍റെ വീഡിയോ അവിശ്വസനീയമെന്നാണ് പ്രിയദർശൻ പറയുന്നത്.
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="">
ലോക്ക് ഡൗൺ സമയം അമിതാഭ് ബച്ചൻ സ്റ്റൈലിൽ സൂപ്പർതാരത്തിന്‍റെ പാട്ടുകളും ഡയലോഗുകളും അനുകരിച്ച് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ് ശശികാന്ത്. ശശികാന്തിന്‍റെ വീഡിയോ കണ്ട ശേഷം, ബിഗ് ബിയുടെ മകൻ അഭിഷേക് ബച്ചനോട് സത്യമാണോ എന്ന് ചോദിച്ചപ്പോൾ സത്യം എന്നാണ് അദ്ദേഹം മറുപടി നൽകിയതെന്നും പ്രിയദർശൻ പറഞ്ഞു.
Also Read: തുര്‍ക്കി തീരത്ത് പരിണീതിയുടെ പ്രാണായാമ ; എങ്ങനെ കടലുകടന്നെന്ന് ചോദ്യം
'അവിശ്വസനീയം! അതിശയം! അമിതാഭ് ബച്ചന്‍റെ അപരനായ ശശികാന്ത് പെധ്വാൾ ആണിത്. സത്യമാണോ എന്നറിയാൻ അഭിഷേകിനെ വിളിച്ചപ്പോൾ സത്യം തന്നെ എന്ന് പറഞ്ഞു...' അപരൻ ശശികാന്തിന്‍റെ വീഡിയോക്കൊപ്പം പ്രിയദർശൻ ഫേസ്‌ബുക്കിൽ കുറിച്ചു.