ETV Bharat / sitara

പുതിയ കങ്കണയെ തനിക്ക് പരിചയമില്ലെന്ന് സംവിധായകന്‍ അനുരാഗ് കശ്യപ് - അനുരാഗ് കശ്യപ്

മണികര്‍ണിക സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി കങ്കണ റണാവത്ത് നടത്തിയ അഭിമുഖം പങ്കുവെച്ചുകൊണ്ട് നടിക്കെതിരെ സംവിധായകന്‍ അനുരാഗ് കശ്യപ് വിമര്‍ശനം ഉന്നയിച്ചത്

director anurag kashyap post about kangana ranaut  സംവിധായകന്‍ അനുരാഗ് കശ്യപ്  മണികര്‍ണിക സിനിമ  അനുരാഗ് കശ്യപ്  anurag kashyap
പുതിയ കങ്കണയെ തനിക്ക് പരിചയമില്ലെന്ന് സംവിധായകന്‍ അനുരാഗ് കശ്യപ്
author img

By

Published : Jul 22, 2020, 7:39 PM IST

മണികര്‍ണിക സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി കങ്കണ റണാവത്ത് നടത്തിയ അഭിമുഖം പങ്കുവെച്ചുകൊണ്ട് നടിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് സംവിധായകന്‍ അനുരാഗ് കശ്യപ്. ഈ പുതിയ കങ്കണയെ തനിക്കറിയില്ലെന്നാണ് അഭിമുഖത്തിന്‍റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ട്വിറ്ററില്‍ അനുരാഗ് കുറിച്ചത്.

  • कल कंगना का interview देखा। एक समय में मेरी बहुत अच्छी दोस्त हुआ करती थी। मेरी हर फ़िल्म पे आके मेरा हौसला भी बढ़ाती थी। लेकिन इस नयी कंगना को मैं नहीं जानता। और अभी उसका यह डरावना इंटर्व्यू भी देखा जो मणिकर्णिका की रिलीज़ के बिलकुल बाद का है https://t.co/sl55GsO9v5

    — Anurag Kashyap (@anuragkashyap72) July 20, 2020 " class="align-text-top noRightClick twitterSection" data=" ">

'ഞാന്‍ നേരത്തെ കങ്കണയുടെ നല്ല സുഹൃത്തായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ പുതിയ കങ്കണയെ എനിക്ക് പരിചയമെ ഇല്ല. ഞാൻ ഇന്നലെ കങ്കണയുടെ അഭിമുഖം കണ്ടു. അവൾ ഒരു കാലത്ത് എന്‍റെ ഒരു നല്ല സുഹൃത്തായിരുന്നു. എന്‍റെ സിനിമകളെ അവർ പ്രോത്സാഹിപ്പിക്കാറുണ്ടായിരുന്നു. പക്ഷേ ഈ പുതിയ കങ്കണയെ എനിക്കറിയില്ല. മണികർണികയുടെ റിലീസിന് തൊട്ടുപിന്നാലെ വന്ന കങ്കണയുടെ ഈ ഭയപ്പെടുത്തുന്ന അഭിമുഖം ഞാൻ കണ്ടു. ഈ പുതിയ കങ്കണക്ക് എന്താണ് സംഭവിക്കുന്നതെന്നും അവർ എന്താണ് ചെയ്യുന്നതെന്നും അവരുടെ അടുത്ത കുടുംബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്ക് പോലുമോ അറിയില്ല. യാഥാർഥ്യം എന്തെന്നാൽ ഇന്ന് അവൾക്ക് സ്വന്തമെന്ന് പറയാൻ ആരും ഇല്ല എന്നതാണ്. അവൾ ഒരു കാലത്ത് എന്‍റെ ഒരു നല്ല സുഹൃത്തായിരുന്നു. എന്‍റെ സിനിമകളെ അവർ പ്രോത്സാഹിപ്പിക്കാറുണ്ടായിരുന്നു. പക്ഷേ ഈ പുതിയ കങ്കണയെ എനിക്കറിയില്ല' അനുരാഗ് കശ്യപ് കുറിച്ചു.

ചിത്രത്തിന്‍റെ ക്രെഡിറ്റ് മുഴുവന്‍ തനിക്കാണെന്നാണ് വീഡിയോയില്‍ കങ്കണ പറയുന്നത്. ഇത് ഏറെ പേടിപ്പെടുത്തുന്നതായിരുന്നെന്നും അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തു. വിജയത്തിന്‍റെ ലഹരി എല്ലാവരേയും തുല്യമായി ബാധിക്കുമെന്നും എന്നാൽ എന്നിൽ നിന്ന് പഠിക്കൂ, എന്നെപ്പോലെയാകൂ എന്നൊന്നും പറയുന്ന കങ്കണയെ തനിക്ക് അറിയില്ലെന്നും 2015ന് മുമ്പ് താൻ കങ്കണയിൽ നിന്ന് ഇതൊന്നും കേട്ടിട്ടില്ലെന്നും അവരെ ആരൊക്കെയോ ചേർന്ന് ഉപയോഗിക്കുന്നുവെന്ന് സംശയമുണ്ടെന്നും അനുരാഗ് കശ്യപ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.