ETV Bharat / sitara

നിറഞ്ഞ ചിരിയുമായി സുശാന്ത്, ദില്‍ ബേച്ചാരയിലെ പ്രണയഗാനം പുറത്ത് - Dil Bechara song Tare Ginn

എ.ആര്‍ റഹ്മാന്‍ ഈണം നല്‍കിയിരിക്കുന്ന ഗാനം മോഹിത് ചൗഹാനും, ശ്രേയാ ഘോഷാലും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. സുശാന്ത് സിങ് അവതരിപ്പിക്കുന്ന കഥാപാത്രവും നായികയും തമ്മിലുള്ള പ്രണയരംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് പുതിയ വീഡിയോ ഗാനം ഒരുക്കിയിരിക്കുന്നത്

നിറഞ്ഞ ചിരിയുമായി സുശാന്ത്, ദില്‍ ബേച്ചാരയിലെ പ്രണയഗാനം പുറത്ത്  ദില്‍ ബേച്ചാരയിലെ പ്രണയഗാനം  ദില്‍ ബേച്ചാര  സുശാന്ത് സിങ്  Dil Bechara song Tare Ginn  Sushant-Sanjana experience thrill of falling in love
നിറഞ്ഞ ചിരിയുമായി സുശാന്ത്, ദില്‍ ബേച്ചാരയിലെ പ്രണയഗാനം പുറത്ത്
author img

By

Published : Jul 15, 2020, 5:43 PM IST

'ദില്‍ ബേച്ചാര'യിലെ ട്രെയിലറും ടീസറും പാട്ടുമെല്ലാം പുറത്തിറങ്ങുമ്പോള്‍ അകാലത്തില്‍ വിട്ടുപിരിഞ്ഞ സുശാന്ത് സിങ് രാജ്‌പുത്തിനെ ഓര്‍ത്ത് ആരാധകര്‍ പറഞ്ഞറിയിക്കാനാവാത്ത വിഷമം അനുഭവിക്കുകയാണ്. സുശാന്തിലെ പ്രതിഭ എത്രത്തോളമെന്ന് ഓരോ സിനിമാപ്രേമിക്കും ദില്‍ ബേച്ചരയുടെ ട്രെയിലറും, പാട്ടും കണ്ടാല്‍ തന്നെ മനസിലാക്കാം. ഓണ്‍ലൈന്‍ റിലീസിന് തയ്യാറെടുക്കുന്ന ദില്‍ ബേച്ചാരയിലെ പുതിയ പ്രണയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍. എ.ആര്‍ റഹ്മാന്‍ ഈണം നല്‍കിയിരിക്കുന്ന ഗാനം മോഹിത് ചൗഹാനും, ശ്രേയാ ഘോഷാലും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. സുശാന്ത് സിങ് അവതരിപ്പിക്കുന്ന കഥാപാത്രവും നായികയും തമ്മിലുള്ള പ്രണയരംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് പുതിയ വീഡിയോ ഗാനം ഒരുക്കിയിരിക്കുന്നത്. സഞ്ജന സംഗിയാണ് ചിത്രത്തിലെ നായിക.

  • " class="align-text-top noRightClick twitterSection" data="">

അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ട്രെയിലര്‍ വിവിധ ഇടങ്ങളില്‍ നിന്നായി ഏഴ് കോടിയിലധികം ആളുകളാണ് കണ്ടത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ മറ്റൊരു ഗാനവും പുറത്തിറങ്ങിയിരുന്നു. സുശാന്തിന്‍റെ നൃത്തരംഗങ്ങളായിരുന്നു ആ ഗാനത്തിലൂടെ നീളം ചിത്രീകരിച്ചിരുന്നത്. മുകേഷ് ചമ്പ്രയാണ് ദില്‍ ബേച്ചാര സംവിധാനം ചെയ്തിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.