ബോളിവുഡ് നടി ദിയ മിര്‍സ വിവാഹിതയാകുന്നു. മുംബൈ സ്വദേശിയും സംരംഭകനുമായ വൈഭവ് രേഖിയാണ് വരന്‍ എന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 15ന് അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലാണ് വിവാഹം നടക്കുക. സാഹില്‍ സിംഖയായിരുന്നു ദിയാ മിര്‍സയുടെ ആദ്യ ഭര്‍ത്താവ്.
രഹ്നഹേ തേരെ ദില്‍ മേ, തെഹ്‌സീബ്, ലഗേ രഹോ മുന്നാ ഭായ്, സഞ്ജു എന്നീ സിനിമകളിലൂെട ബി ടൗണില്‍ ചുവടുറപ്പിച്ച നടിയാണ് ദിയ മിര്‍സ. താപ്‌സി പന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഥപ്പഡിലും ദിയാ മിര്‍സ വേഷമിട്ടിരുന്നു. നാഗാര്‍ജുനയെ നായകനാക്കി അണിയറയില്‍ ഒരുങ്ങുന്ന തെലുങ്ക് ആക്ഷന്‍ ത്രില്ലര്‍ ആണ് റിലീസിനൊരുങ്ങുന്ന ദിയ മിര്‍സ സിനിമ. അഷിഷോര്‍ സോളമനാണ് ഈ സിനിമ എഴുതി സംവിധാനം ചെയ്‌തിരിക്കുന്നത്. സയാമി ഖേര്‍, അതുല്‍ കുല്‍കര്‍ണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.