ETV Bharat / sitara

'രണ്ടുമാസം വിട്ടുനില്‍ക്കേണ്ടി വന്നു' ; കൊവിഡ്‌ ദിനങ്ങളെ കുറിച്ച്‌ ദീപിക - കൊവിഡ്‌ ദിനങ്ങളെ കുറിച്ച്‌ ദീപിക

Deepika Padukone on difficult covid 19 battle : തന്‍റെ കൊവിഡ്‌ പോരാട്ടത്തെ കുറിച്ച് വെളിപ്പെടുത്തലുമായി ദീപിക പദുകോണ്‍

Deepika Padukone on difficult covid 19 battle  കൊവിഡ്‌ ദിനങ്ങളെ കുറിച്ച്‌ ദീപിക  Deepika Padukone latest movie
രണ്ട്‌ മാസം വിട്ട്‌ നില്‍ക്കേണ്ടി വന്നു; കൊവിഡ്‌ ദിനങ്ങളെ കുറിച്ച്‌ ദീപിക
author img

By

Published : Jan 8, 2022, 10:58 AM IST

Deepika Padukone on difficult covid 19 battle : രാജ്യം ഒമിക്രോണ്‍ ഭീതിയില്‍ നീങ്ങുമ്പോള്‍ തന്‍റെ കൊവിഡ്‌ പോരാട്ടത്തെക്കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ്‌ താരം ദീപിക പദുകോണ്‍. ആ സമയത്ത്‌ തനിക്ക്‌ തന്‍റെ ശാരീരിക അവസ്ഥയെ കുറിച്ച് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നാണ് താരം പറയുന്നത്.

കഴിഞ്ഞ വര്‍ഷം മെയിലാണ് ദീപികയ്‌ക്ക് കൊവിഡ് പിടിപ്പെട്ടത്. തന്‍റെ കൊവിഡ്‌ അനുഭവങ്ങളെ കുറിച്ച് നടി ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല. കൊവിഡ് തന്നെ എങ്ങനെ മാറ്റിമറിച്ചു എന്നതിനെക്കുറിച്ച് ദീപിക അടുത്തിടെയാണ് ഒരു മാധ്യമത്തോട്‌ തുറന്നുപറഞ്ഞത്.

'കൊവിഡിന് ശേഷമുള്ള ജീവിതം എന്നെ മാറ്റിമറിച്ചു. കാരണം ശാരീരികമായി, പൂർണമായും എന്നെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയായിരുന്നു. എനിക്ക് നൽകിയ മരുന്ന്, സ്റ്റിറോയിഡുകൾ എന്നിവ കാരണമാണ് ഈ മാറ്റം ഉണ്ടായതെന്ന് കരുതുന്നു.

Also Read: കൊവിഡ്‌ റോക്കിക്കും വില്ലനായി; ചിത്രീകരണം മാറ്റിവച്ചു...

കൊവിഡ്‌ സമയത്ത്‌ എനിക്ക്‌ കുഴപ്പമൊന്നും തോന്നിയിരുന്നില്ല. പക്ഷേ അതിനുശേഷം, പഴയപടിയാകാന്‍ എനിക്ക് രണ്ട്‌ മാസം ജോലിയില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നു. എന്നെ സംബന്ധിച്ചിടത്തോളം ആ ഘട്ടം വളരെ ബുദ്ധിമുട്ടായിരുന്നു.' - ദീപിക പറഞ്ഞു.

ദീപികയ്‌ക്കൊപ്പം, പിതാവ് പ്രകാശ് പദുകോണ്‍, അമ്മ ഉജ്ജല, സഹോദരി അനീഷ എന്നിവര്‍ക്കും ഒരേ സമയം കൊവിഡ്‌ പോസിറ്റീവായിരുന്നു.

Deepika Padukone latest movie: സിദ്ധാന്ത് ചതുർവേദി, അനന്യ പാണ്ഡേ, ധൈര്യ കർവ എന്നിവർക്കൊപ്പം അഭിനയിക്കുന്ന ശകുൻ ബത്രയുടെ 'ഗെഹ്‌റെയാൻ' ആണ് ദീപികയുടെ ഏറ്റവും പുതിയ ചിത്രം. ഫെബ്രുവരി 11ന് ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് സിനിമ റിലീസ്‌ ചെയ്യുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.