ബോളിവുഡ് ചിത്രം മലംഗിന്‍റെ പ്രീമിയര്‍ ഷോക്ക് അച്ഛന്‍ അനില്‍ കപൂറിനൊപ്പം അതീവ ഗ്ലാമറസായെത്തിയ നടി സോനം കപൂറിനെതിരെ സൈബര്‍ ആക്രമണം. അച്ഛന്‍ അനില്‍ കപൂറിനൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞതോടെയാണ് നടിക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്. വസ്ത്രധാരണത്തിൽ എന്നും വ്യത്യസ്ത പുലർത്തുന്ന സോനം ഇത്തവണയും അതിമനോഹരമായ കറുപ്പ് നിറത്തിലുള്ള ഗൗൺ ധരിച്ചാണ് എത്തിയത്. വൈഡ് നെക്കാണ് ഗൗണിന്‍റെ പ്രത്യേകത. ഇതാണ് സൈബർ ആക്രമണത്തിന് കാരണമായത്. ഇറക്കമുള്ള വൈഡ് നെക്ക് വസ്ത്രം ധരിച്ച് അമിത ഗ്ലാമറിൽ അച്ഛനൊപ്പം വന്നത് മോശമായെന്നാണ് ഒരുകൂട്ടം ആളുകൾ പറയുന്നത്. ഈ രീതിയിൽ വസ്ത്രം ധരിച്ച് അച്ഛന്‍റെ അരികിൽ നിൽക്കാൻ വിഷമമൊന്നും തോന്നിയില്ലെന്നും ചോദിക്കുന്നവരുണ്ട്. ഇത്തരം വസ്ത്രങ്ങൾ ധരിക്കാൻ നാണമില്ലേ എന്ന് വിമർശിക്കുന്നവരും കുറവല്ല.
അതേസമയം സോനത്തെ പിന്തുണച്ചും ആളുകൾ രംഗത്തെത്തി. വൈഡ് നെക്‌ലൈനോട് കൂടിയ ബ്ലാക്ക് വസ്ത്രത്തിൽ സോനം അതീവ സുന്ദരിയായിരിക്കുന്നുവെന്നാണ് ഒരു കൂട്ടം ആരാധകർ അഭിപ്രായപ്പെട്ടത്. വസ്ത്രത്തിന് ഇണങ്ങുന്ന ഡയമണ്ട് നെക്ലേസും കമ്മലും താരത്തിന് നന്നായി ചേരുന്നുണ്ടെന്നും ഇത് താരത്തിന്‍റെ ഭംഗി കൂട്ടുന്നുവെന്നും ചിലര്‍ പറഞ്ഞു. അച്ഛനും മകളും തമ്മിലുളള ബന്ധം വസ്ത്രധാരണവുമായി താരതമ്യം ചെയ്യുന്നത് ജനങ്ങളുടെ തെറ്റായ കാഴ്ചപ്പാടാണെന്ന വിമർശനവും ഉയരുന്നുണ്ട്. ഒരാൾക്ക് ഇഷ്ടമുളള വസ്ത്രം ധരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും അത് ചോദ്യം ചെയ്യേണ്ടതില്ലെന്നുമാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.
- View this post on Instagram
#sonamkapoor #anilkapoor today for the screening #viralbhayani @viralbhayani
">
ആദിത്യ റോയ് കപൂറും, ദിഷാ പഠാനിയും അനിൽ കപൂറുമാണ് മലംഗില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.