ETV Bharat / sitara

കങ്കണയുടെ ചിത്രം നിരസിച്ച് ഛായാഗ്രാഹകന്‍ പി.സി. ശ്രീറാം

നടിയോടൊപ്പം പ്രവർത്തിക്കാനാകില്ലെന്ന് ട്വിറ്ററിലൂടെയാണ് പി.സി ശ്രീറാം വ്യക്തമാക്കിയത്.

author img

By

Published : Sep 9, 2020, 8:23 PM IST

കങ്കണ
കങ്കണ

ങ്കണ റണാവത്തും മഹാരാഷ്ട്ര സർക്കാരും തമ്മിൽ തർക്കം രൂക്ഷമാകുന്നതിനിടെ നടി നായികയാവുന്ന ചിത്രം നിരസിച്ചതായി പ്രശസ്‌ത ഛായാഗ്രാഹകന്‍ പി.സി ശ്രീറാം. തന്‍റെ ട്വിറ്റർ പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിനും അണിയറ പ്രവർത്തകർക്കും എല്ലാവിധ ആശംസകളും നേർന്നാണ് ചിത്രത്തിൽ നിന്നും പിന്മാറുന്ന വിവരം ശ്രീറാം അറിയിച്ചത്. "കങ്കണ റണാവത്ത് പ്രധാന വേഷത്തിലെത്തുന്ന ചിത്രം നിരസിക്കേണ്ടതായി വന്നു. ഉള്ളിൽ ആഴമേറിയ അസ്വസ്ഥതതായിരുന്നു.. സിനിമയുടെ അണിയറ പ്രവർത്തകരോട് എന്‍റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അവർ അത് മനസിലാക്കുകയും ചെയ്‌തു. ശരിയെന്ന് തോന്നുന്നത് എന്താണോ അതാണ് ചെയ്തത്.. അവർക്ക് എല്ലാവിധ ആശംസകളും നേരുന്നു.." പി.സി ശ്രീറാം ട്വിറ്ററിൽ കുറിച്ചു.

  • Had to reject a film as it had Kangana Ranaut as the lead .Deep down i felt uneasy and explained my stand to the makers and they were understanding. Some times its only abt what feels right . Wishing them all the best.

    — pcsreeramISC (@pcsreeram) September 8, 2020 " class="align-text-top noRightClick twitterSection" data=" ">

കങ്കണയുടെ ധാം ധൂം എന്ന ആദ്യ തമിഴ് ചിത്രത്തിന്‍റെ ഛായാഗ്രാഹകനാണ് പി.സി ശ്രീറാം. ഇന്ത്യൻ സൊസൈറ്റി ഓഫ് സിനിമാറ്റോഗ്രാഫേഴ്‌സിന്‍റെ (ഐഎസ്‌സി) സ്ഥാപകരിൽ ഒരാൾ കൂടിയാണ് അദ്ദേഹം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.