കൊറിയോഗ്രാഫര്‍, സംവിധായിക, നിര്‍മാതാവ് എന്നീ നിലകളില്‍ ബോളിവുഡില്‍ ശ്രദ്ധേയയായ ഫറാ ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ പോസ്റ്റ് ശ്രദ്ധനേടുകയാണ്. ഗര്‍ഭം ധരിക്കുന്നതിന് പ്രായമൊരു തടസമല്ലെന്നാണ് ഫറാ ഖാന്‍ കുറിപ്പിലൂടെ പറയുന്നത്. മാനസികമായും ശാരീരികമായും സജ്ജമായതിന് ശേഷമാണ് അമ്മയാകാന്‍ തയ്യാറെടുക്കേണ്ടതെന്നും നാല്‍പ്പത്തിമൂന്നാം വയസില്‍ ഐവിഎഫ് ചികിത്സയിലൂടെ താന്‍ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായതിനെക്കുറിച്ചും ഫറാ കുറിപ്പില്‍ വിവരിച്ചു.
ഐവിഎഫ് ചികിത്സയിലൂടെയാണ് ഫറാ ഖാന്‍ അന്യാ, സിസാര്‍, ദിവാ എന്നീ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. സമൂഹത്തിന്‍റെ സങ്കല്‍പത്തിന് അനുസരിച്ചല്ല മറിച്ച് തനിക്ക് എപ്പോഴാണോ കുഞ്ഞുങ്ങള്‍ വേണമെന്ന് തോന്നിയത് അപ്പോഴാണ് താന്‍ അമ്മയായതെന്നും താരം പറയുന്നു.
'ഒരു മകള്‍, ഭാര്യ, അമ്മ എന്നീ നിലക്കെല്ലാം തനിക്ക് പല തിരഞ്ഞെടുപ്പുകളും നടത്തേണ്ടിവന്നിട്ടുണ്ട്. അവയെല്ലാമാണ് തന്നെ കൊറിയോഗ്രാഫര്‍, സംവിധായിക, നിര്‍മാതാവ് എന്നീ ഇന്നത്തെ പദവികളിലെത്തിച്ചത്. കുടുംബത്തിന് വേണ്ടിയായാലും കരിയറിന് വേണ്ടിയായാലും തന്‍റെ മനസിന് അനുസൃതമായാണ് പ്രവര്‍ത്തിച്ചത്. നാമെല്ലാം മറ്റുള്ളവരുടെ മുന്‍വിധികളെക്കുറിച്ച് ധാരാളം ചിന്തിക്കുകയും സ്വന്തം ജീവിതമാണ് ഇതെന്ന് മറക്കുകയും ചെയ്യുന്നു. സമൂഹം പറയുന്നതുപോലെ അമ്മയാവുകയല്ല വേണ്ടത്. താന്‍ സ്വയം സജ്ജയായതിന് ശേഷമാണ് അമ്മയായത്. ശാസ്ത്രത്തിന്‍റെ കണ്ടുപിടുത്തങ്ങള്‍ക്ക് നന്ദി. ഈ പ്രായത്തില്‍ ഐവിഎഫിലൂടെ തനിക്ക് മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാവാന്‍ കഴിഞ്ഞു. ഇന്ന് ധാരാളം സ്ത്രീകള്‍ മുന്‍വിധികളെ ഭയക്കാതെ ഈ തിരഞ്ഞെടുപ്പ് നടത്തുന്നുണ്ടെന്നത് സന്തോഷിപ്പിക്കുന്നു...' ഫറാ ഖാന്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
നിര്‍മാതാവും സംവിധായകനുമെല്ലാമായ ശിരിഷ് കുന്ദറാണ് ഫറാ ഖാന്‍റെ ഭര്‍ത്താവ്. 2004 ആണ് ഇരുവരും വിവാഹിതരായത്.