ETV Bharat / sitara

മുംബൈ തീരത്തെ കപ്പലിൽ ലഹരിമരുന്ന് വേട്ട; ബോളിവുഡ് സൂപ്പർതാരത്തിന്‍റെ മകനുൾപ്പെടെ കസ്റ്റഡിയിൽ - ഷാരൂഖ് ഖാൻ മകൻ വാർത്ത

ബോളിവുഡ് സൂപ്പർതാരത്തിന്‍റെ മകനെ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യുന്നു.

bollywood drugs news latest  superstar's son detained for drugs news  NCB detains bollywood superstar's son news  ബോളിവുഡ് സൂപ്പർതാരം വാർത്ത  ആഡംബര കപ്പൽ ലഹരി മരുന്ന് വാർത്ത  മുംബൈ ലഹരിമരുന്ന് വാർത്ത  ഷാരൂഖ് ഖാൻ മകൻ വാർത്ത  ബോളിവുഡ് നടൻ മകൻ മയക്കുമരുന്ന് പുതിയ വാർത്ത
ലഹരിമരുന്ന് വേട്ട
author img

By

Published : Oct 3, 2021, 10:13 AM IST

Updated : Oct 3, 2021, 10:38 AM IST

മുംബൈ: മുംബൈ തീരത്ത് ആഢംബര കപ്പലിൽ ശനിയാഴ്‌ച നടന്ന ലഹരിമരുന്ന് വേട്ടയില്‍ ബോളിവുഡ് സൂപ്പർസ്റ്റാറിന്‍റെ മകൻ ഉൾപ്പെടെ നിരവധി പേർ എൻസിബി കസ്റ്റഡിയിൽ. താരപുത്രനെ അടക്കം അന്വേഷണസംഘം ചോദ്യം ചെയ്‌തുവരികയാണ്.

സൂപ്പർസ്റ്റാറിന്‍റെ മകൻ ഉൾപ്പെടെ നിരവധി പേർ എൻസിബി കസ്റ്റഡിയിൽ

കൊക്കെയ്ൻ, ഹാഷിഷ്, എംഡി തുടങ്ങിയ ലഹരി ഉൽപ്പന്നങ്ങൾ ഇവരിൽ നിന്ന് കണ്ടെടുത്തതായാണ് വിവരം. ഗോവയിലേക്ക് പോവുകയായിരുന്ന കോർഡൽ ക്രൂയിസിന്‍റെ 'ദി എംപ്രസ്' എന്ന കപ്പലിൽ വച്ചുനടന്ന പാർട്ടിയിൽ നിന്നാണ് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ലഹരിമരുന്ന് കണ്ടെടുത്തത്. സംഭവത്തിൽ ഒൻപത് പേർക്കെതിരെ അന്വേഷണം നടത്തുകയാണെന്ന് എൻസിബി ഉദ്യോഗസ്ഥർ അറിയിച്ചു.

Also Read: ആൻഡ്രിയക്കൊപ്പം 'പിസാസ് 2'ൽ വിജയ് സേതുപതി എത്തും

കഴിഞ്ഞ ആഴ്‌ച മുംബൈ, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ള അന്വേഷണ സംഘം സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ബോളിവുഡ് നടൻ അർജുൻ രാംപലിന്‍റെ പെൺസുഹൃത്ത് ഗബ്രിയേല ഡിമെട്രിയാഡിന്‍റെ സഹോദരനെയും ഒരു ദക്ഷിണാഫ്രിക്കൻ പൗരനെയും അറസ്റ്റ് ചെയ്‌തിരുന്നു.

Last Updated : Oct 3, 2021, 10:38 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.