സച്ചി സംവിധാനം അയ്യപ്പനും കോശിയും ചിത്രത്തെ അഭിനന്ദിച്ച് ബോളിവുഡ് സംവിധായകൻ സഞ്‌ജയ് ഗുപ്‌ത. ചിത്രത്തിലെ താരങ്ങളുടെ മികവുറ്റ പ്രകടനം അവിശ്വസനീയമാണെന്ന് സംവിധായകൻ പറഞ്ഞു. അയ്യപ്പനും കോശിയും ചിത്രത്തിന്‍റെ ഹിന്ദി റീമേക്കിൽ ജോൺ എബ്രഹാമും അഭിഷേക് ബച്ചനും വളരെ ഉചിതമായിരിക്കുമെന്ന പ്രതീക്ഷയും സഞ്‌ജയ് ഗുപ്‌ത പങ്കുവച്ചു. ആമസോൺ പ്രൈം വീഡിയോയിലൂടെ സിനിമ കണ്ട ശേഷമാണ് സംവിധായകന്‍റെ പ്രതികരണം.
-
#JustWatched Ayyappanum Koshiyum on Prime Video.
— Sanjay Gupta (@_SanjayGupta) May 24, 2021 " class="align-text-top noRightClick twitterSection" data="
Such an incredible film with such solid performances.
That’s it, that’s the tweet! pic.twitter.com/gzFeFrpVNo
">#JustWatched Ayyappanum Koshiyum on Prime Video.
— Sanjay Gupta (@_SanjayGupta) May 24, 2021
Such an incredible film with such solid performances.
That’s it, that’s the tweet! pic.twitter.com/gzFeFrpVNo#JustWatched Ayyappanum Koshiyum on Prime Video.
— Sanjay Gupta (@_SanjayGupta) May 24, 2021
Such an incredible film with such solid performances.
That’s it, that’s the tweet! pic.twitter.com/gzFeFrpVNo
പൃഥ്വിരാജ്, ബിജു മേനോൻ, അനിൽ നെടുമങ്ങാട്, ഗൗരി നന്ദ, രഞ്ജിത്, നഞ്ചമ്മ, അനു മോഹൻ എന്നിവരായിരുന്നു അയ്യപ്പനും കോശിയും ചിത്രത്തിലെ പ്രധാന താരങ്ങൾ. അയ്യപ്പൻ നായർ എന്ന പൊലീസുകാരനായി ബിജു മേനോനും കോശി കുര്യനായി പൃഥ്വിരാജും ശക്തമായ പ്രകടനമാണ് കാഴ്‌ചവച്ചത്. അയ്യപ്പനും കോശിയും ചിത്രത്തിന്‍റെ ഹിന്ദി റീമേക്കിലൂടെ ജോൺ എബ്രഹാമും അഭിഷേക് ബച്ചനും ദോസ്താനക്ക് ശേഷം വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പിൽ പവൻ കല്യാണും റാണ ദഗ്ഗുബാട്ടിയുമാണ് ലീഡ് റോളിലെത്തുന്നത്.
More Read: അയ്യപ്പനും കോശിയും ബോളിവുഡിലൊരുക്കുന്നത് മിഷൻ മംഗൾ സംവിധായകൻ
കാബിൽ, ഷൂട്ട് ഔട്ട് അറ്റ് വാദ്‌ല, ഷൂട്ട്ഔട്ട് അറ്റ് ലോഖന്ദ്‍വാല, സിന്ദ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡിൽ സഞ്ജയ് ഗുപ്‌ത പ്രശസ്‌തനാണ്. തിരക്കഥാകൃത്തായും സംവിധായകനായും സജീവമായ സഞ്ജയ് ഗുപ്‌തയുടെ ഏറ്റവും പുതിയ ചിത്രം അടുത്തിടെ റിലീസ് ചെയ്‌ത മുംബൈ സാഗയാണ്.