ETV Bharat / sitara

ശവശരീരങ്ങള്‍ ഒഴുകി നടന്ന സംഭവം, ചിത്രം ഗംഗയില്‍ നിന്നുള്ളതല്ല നൈജീരിയയിലേതാണെന്ന് നടി കങ്കണ റണൗട്ട്

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടുള്ള നിലപാടും കങ്കണ പുതിയ വീഡിയോയില്‍ വ്യക്തമാക്കി. വീഡിയോയില്‍ യുദ്ധത്തെ ഇസ്രായേല്‍ സൈന്യം പ്രതിരോധിക്കുന്ന രീതിയെയും കങ്കണ പ്രശംസിച്ചു

bollywood actress kangana ranaut latest instagram video about israel palestine issue  ശവശരീരങ്ങള്‍ ഒഴുകി നടന്ന സംഭവം, ചിത്രം ഗംഗയില്‍ നിന്നുള്ളതല്ല നൈജീരിയയിലേതാണെന്ന് നടി കങ്കണ റണൗട്ട്  കങ്കണ റണൗട്ട് വാര്‍ത്തകള്‍  ഇസ്രയേല്‍ പാലസ്തീന്‍ സംഘര്‍ഷം കങ്കണ റണൗട്ട്  കങ്കണ റണൗട്ട് കൊവിഡ്  actress kangana ranaut latest instagram video about israel palestine issue  actress kangana ranaut latest instagram video  kangana ranaut related news
ശവശരീരങ്ങള്‍ ഒഴുകി നടന്ന സംഭവം, ചിത്രം ഗംഗയില്‍ നിന്നുള്ളതല്ല നൈജീരിയയിലേതാണെന്ന് നടി കങ്കണ റണൗട്ട്
author img

By

Published : May 15, 2021, 5:04 PM IST

ഗംഗ നദിയില്‍ ശവശരീരങ്ങള്‍ ഒഴുകി നടക്കുന്നു എന്ന അടികുറിപ്പോടെ പ്രചരിച്ച ചിത്രങ്ങള്‍ നൈജീരിയയില്‍ നിന്നുള്ളതാണെന്ന് അവകാശപ്പെട്ട് നടി കങ്കണ റണൗട്ട് രംഗത്ത്. ഈദ് ആശംസകള്‍ നേര്‍ന്ന് താരം പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്. കൂടാതെ ഇന്ത്യയിലെ എല്ലാ വിദ്യാര്‍ഥികളും പട്ടാളത്തില്‍ ചേരണമെന്നും കങ്കണ റണൗട്ട് പറഞ്ഞു. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടുള്ള നിലപാടും കങ്കണ പുതിയ വീഡിയോയില്‍ വ്യക്തമാക്കി. വീഡിയോയില്‍ യുദ്ധത്തെ ഇസ്രായേല്‍ സൈന്യം പ്രതിരോധിക്കുന്ന രീതിയെയും കങ്കണ പ്രശംസിച്ചു. ഏതാനും ലക്ഷം ആളുകള്‍ മാത്രമേ ഇസ്രയേലിലുള്ളൂവെന്നും എങ്കിലും ആറേഴ് രാജ്യങ്ങള്‍ ഒരുമിച്ച്‌ അവരെ ആക്രമിച്ചാലും രാജ്യത്തുള്ളവര്‍ ചേര്‍ന്ന് തന്നെ ആ തീവ്രവാദത്തെ നേരിടുകയാണ് ചെയ്യുന്നതെന്നും. ഇത് നമ്മള്‍ കണ്ട് പഠിക്കേണ്ടതാണെന്നും കങ്കണ പറഞ്ഞു. ട്വിറ്റര്‍ അകൗണ്ട് പൂട്ടിയതിനാല്‍ ഇന്‍സ്റ്റ​ഗ്രാമിലൂടെയാണ് കങ്കണ വിഡിയോ പങ്കുവെച്ചത്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ക്വാറന്‍റൈനിലായിരുന്നു താരം.

'ലോകം ഇന്ന് പലവിധ പ്രതിസന്ധികളുമായി മല്ലിടുകയാണ്. കൊറോണയായാലും രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധമായാലും. നല്ല സമയങ്ങളില്‍ നിയന്ത്രണം നഷ്ടപ്പെടരുത്. അതുപോലെ മോശം സമയങ്ങളില്‍ ധൈര്യം നഷ്ടപ്പെടരുതെന്നും ഞാന്‍ കരുതുന്നു. ഇസ്രായേലിനെ തന്നെ മാതൃകയായി എടുക്കുക. ആ രാജ്യത്ത് ഏതാനും ലക്ഷം ആളുകള്‍ മാത്രമേയുള്ളൂ. എങ്കിലും ആറേഴ് രാജ്യങ്ങള്‍ ഒരുമിച്ച്‌ അവരെ ആക്രമിച്ചാലും രാജ്യത്തുള്ളവര്‍ ചേര്‍ന്ന് തന്നെ ആ തീവ്രവാദത്തെ നേരിടുകയാണ് ചെയ്യുന്നത്. ലോകത്തിന് മുഴുവന്‍ ഇസ്രയേല്‍ മാതൃകയാണ്. അതിന് മാത്രം എന്ത് പ്രത്യേകതയാണ് ആ രാജ്യത്ത് ഉള്ളത്....? പ്രതിപക്ഷമാണോ....? പ്രതിപക്ഷം അവിടെയും ഉണ്ട്. പക്ഷേ യുദ്ധത്തിന്‍റെ ഇടയില്‍ നിന്ന് നിങ്ങള്‍ സ്ട്രൈക്ക് ചെയ്‌തത് വിശ്വസിക്കില്ല എന്ന് പറയില്ല. ഇത്തരം വൃത്തിക്കെട്ട പ്രശ്നങ്ങള്‍ ഇസ്രയേലില്‍ ഇല്ല. അവരുടെ ഈ കാര്യങ്ങള്‍ നമ്മള്‍ കണ്ട് പഠിക്കണം. ഇന്ത്യയില്‍ മഹാമാരിയോ യുദ്ധമോ എന്ത് സംഭവിച്ചാലും കുറച്ച്‌ പേര്‍ ഇതെല്ലാം തമാശ പോലെ കണ്ട് മൂലയ്ക്ക് മാറി നില്‍ക്കുകയാണ് പതിവ്. എന്നിട്ട് രാജ്യം ഇല്ലാതാവട്ടെ എന്ന് മനസുകൊണ്ട് വിചാരിക്കുകയും ചെയ്യും. കഴിഞ്ഞ ദിവസം മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുകുന്നതിന്‍റെ ചിത്രങ്ങള്‍ എല്ലായിടത്തും പ്രചരിച്ചു. പിന്നെ മനസിലായി അത് നൈജീരിയയിലെ ദൃശ്യങ്ങളാണെന്ന്. ഇതെല്ലാം നമ്മുടെ രാജ്യത്തെ ആളുകള്‍ തന്നെയാണ് ചെയ്യുന്നത്. ഇതിനെതിരെ നമ്മള്‍ എന്തെങ്കിലും നടപടികള്‍ എടുക്കണ്ടേ...? അതുകൊണ്ട് ഞാന്‍ ഭാരത സര്‍ക്കാരിനോട് അപേക്ഷിക്കുകയാണ് ഇസ്രയേലിലെ പോലെ ഇവിടെയും എല്ലാ വിദ്യാര്‍ഥികള്‍ക്കും പട്ടാളത്തില്‍ ചേരുന്നത് നിര്‍ബന്ധമാക്കണം. ഏത് മതസ്ഥനാണെങ്കിലും നിങ്ങളുടെ ഏറ്റവും വലിയ ധര്‍മം ഭാരതം എന്നത് തന്നെയായിരിക്കണം. ഇന്ത്യക്കാര്‍ ഒരുമിച്ച്‌ മുന്നോട്ട് പോയാല്‍ മാത്രമേ രാജ്യവും മുന്നോട്ട് പോകൂ....' ഇതായിരുന്നു കങ്കണ വീഡിയോയില്‍ പറഞ്ഞത്.

ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷത്തിന്‍റെ തുടക്കം മുതല്‍ കങ്കണ ഇസ്രയേലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. അമേരിക്കയുടെ എതിര്‍പ്പിനെ മറികടന്ന് വേണ്ട സമയത്ത് ഇന്ത്യക്ക് വേണ്ടി ഇസ്രയേല്‍ ആയുധങ്ങള്‍ എത്തിച്ചിട്ടുണ്ടെന്നാണ് ആദ്യം പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കങ്കണ പറഞ്ഞത്. കൊവിഡ് മൂലം ബുദ്ധിമുട്ടുന്ന ഇന്ത്യയ്ക്ക് വേണ്ടി മെഡിക്കല്‍ സംവിധാനങ്ങള്‍ എത്തിക്കാനും ഇസ്രയേല്‍ ഒപ്പം നിന്നിരുന്നുവെന്നും പോസ്റ്റില്‍ കങ്കണ പറഞ്ഞിരുന്നു. ഇന്ത്യ എന്നും ഇസ്രയേലിനൊപ്പമായിരിക്കുമെന്നും കങ്കണ കുറിച്ചിരുന്നു.

Read more: ഇസ്രായേലിനെ പിന്തുണച്ച് കങ്കണ, ഇസ്രായേല്‍ ചെയ്യുന്നത് ഹീനമായ കുറ്റമെന്ന് സ്വര ഭാസ്‌കര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.