കൊൽക്കത്ത: കൊവിഡിനെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടത്തിന് പിന്തുണയറിയിച്ച് നിരവധി താരങ്ങളാണ് ധനസഹായവുമായെത്തിയത്. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി ബോളിവുഡ് നടൻ ഷാരൂഖ് ഖാനും ധനസഹായം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനം വൈറസ് ബാധയ്ക്കെതിരെ പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ അതിനെ പിന്തുണച്ച് ധനസഹായം നൽകിയ കിങ് ഖാന് ബംഗാൾ മുഖ്യമന്ത്രി നന്ദി അറിയിച്ചു. ഇത് ദുരിതമനുഭവിക്കുന്നവർക്ക് വലിയ സഹായമാണെന്നും ഇത്തരം പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് കൂടി പ്രചോദനമാകുമെന്നും മമതാ ബാനർജി വ്യക്തമാക്കി.
-
Thank you @iamsrk, your contribution will help assist a lot of distressed people during these challenging times. Such humane benefaction will keep inspiring millions in this country who look up to you as their role model with respect and reverence. https://t.co/pj5bg77XUl
— Mamata Banerjee (@MamataOfficial) April 4, 2020 " class="align-text-top noRightClick twitterSection" data="
">Thank you @iamsrk, your contribution will help assist a lot of distressed people during these challenging times. Such humane benefaction will keep inspiring millions in this country who look up to you as their role model with respect and reverence. https://t.co/pj5bg77XUl
— Mamata Banerjee (@MamataOfficial) April 4, 2020Thank you @iamsrk, your contribution will help assist a lot of distressed people during these challenging times. Such humane benefaction will keep inspiring millions in this country who look up to you as their role model with respect and reverence. https://t.co/pj5bg77XUl
— Mamata Banerjee (@MamataOfficial) April 4, 2020
തന്റെ സഹ ഉടമസ്ഥയിലുള്ള ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് വഴി പിഎം കെയേഴ്സ് ഫണ്ടിലേക്ക് ഷാരൂഖ് ഖാൻ സംഭാവന നൽകിയിരുന്നു. കൂടാതെ, പശ്ചിമബംഗാളിലെയും മഹാരാഷ്ട്രയിലെയും ആരോഗ്യപ്രവർത്തകർക്ക് സംരക്ഷണ കിറ്റുകൾ നൽകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ബോളിവുഡിൽ നിന്നും ഷാരൂഖിനെ കൂടാതെ പ്രിയങ്കാ ചോപ്രാ, കത്രീന കൈഫ്, അലിയ ഭട്ട്, സെയ്ഫ് അലി ഖാൻ, കരീന കപൂർ, ദീപികാ പദുക്കോൺ, രൺവീർ സിംഗ് എന്നിവരും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ട്.