Bappi Lahiri passes away : ഇതിഹാസ ഗായകനും സംഗീതജ്ഞനുമായ ബാപ്പി ലാഹിരി (69) യുടെ മരണത്തില്‍ രാജ്യമാകെ ദുഃഖത്തിലാണ്. അജയ് ദേവ്ഗണ്‍ ഉള്‍പ്പടെ ബോളിവുഡിലെ പല പ്രമുഖരും ബാപ്പി ലാഹിരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
Bappi Lahiri cremation: കഴിഞ്ഞ ദിവസം രാത്രി 11.45നായിരുന്നു ബാപ്പി ലാഹിരി അന്തരിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ഗുരുതരാവസ്ഥയില്‍ തുടര്‍ന്നെങ്കിലും ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
Bappi Lahiri to be cremated on Feb 17: നാളെയാണ് അദ്ദേഹത്തിന്‍റെ സംസ്‌കാരം. മുംബെയിലെ പവന്‍ ഹാന്‍സ് ശ്‌മശാനത്തില്‍ അദ്ദേഹത്തെ സംസ്‌കരിക്കും. അമേരിക്കയില്‍ നിന്നും മകന്‍ ബാപ്പ നാട്ടിലെത്തേണ്ടതിനാലാണിത്. ബാപ്പി ലാഹിരിയുടെ അന്ത്യകർമങ്ങൾ മകനാണ് നിർവഹിക്കുക.
നെഞ്ചില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് ബാപ്പി ലാഹിരി ഈ വര്‍ഷം ആദ്യം തന്നെ ചികിത്സ തേടിയിരുന്നു. ഫെബ്രുവരി 15ന് അദ്ദേഹം ആശുപത്രി വിട്ടെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ബാപ്പിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രിയോടെ അന്ത്യം സംഭവിക്കുകയും ചെയ്‌തു.
ബാപ്പി ലാഹിരിക്ക് രണ്ട് മക്കളാണ്. മകന്‍ ബാപ്പ ലാഹിരിയും, മകള്‍ രമ ലാഹിരിയും. ആക്ഷൻ ഡയറക്‌ടര്‍ മഹേന്ദ്ര വർമയുടെ മകൾ തനീഷ ലാഹിരിയെയാണ് ബാപ്പ വിവാഹം കഴിച്ചത്.
Bappi Lahiri's family about the demise: 'ഇത് ഞങ്ങൾക്ക് വളരെ സങ്കടകരമായ നിമിഷമാണ്. അമേരിക്കയില്‍ നിന്നും മകന്‍ ബാപ്പ വന്നാല്‍ നാളെ അതിരാവിലെ ബാപ്പിയുടെ സംസ്‌കാരം നടക്കും. അദ്ദേഹത്തിന്‍റെ ആത്മാവിന് സ്‌നേഹവും അനുഗ്രഹവും തേടുകയാണ് ഞങ്ങള്‍.' -കുടുംബാംഗങ്ങള്‍ പ്രതികരിച്ചു.
Also Read: അധികം ആര്‍ക്കും അറിയാത്ത ബാപ്പി ലാഹിരി.. ഡിസ്‌കോ കിംഗിന്‍റെ ആരാധകനോ മൈക്കള്‍ ജാക്‌സന്‍?
Doctor's issue statement about Bappi Lahiri: 'ബാപ്പി ലാഹിരിക്ക് ഒഎസ്‌എ (ഒബ്‌സ്ട്രക്റ്റീവ് സ്ലീപ്പ് അപ്നിയ) യും നെഞ്ചില്‍ അണുബാധയും ഉണ്ടായിരുന്നു. ഡോ.ദീപക് നംജോഷിയാണ് അദ്ദേഹത്തെ ചികിത്സിച്ചത്. 29 ദിവസത്തോളം ജുഹുവിലെ ക്രിട്ടികെയർ ആശുപത്രിയിൽ അദ്ദേഹം ചികിത്സയിലായിരുന്നു. സുഖം പ്രാപിച്ച അദ്ദേഹം ഫെബ്രുവരി 15ന് ആശുപത്രി വിട്ടു. എന്നാല്‍ വീട്ടിലെത്തി ഒരു ദിവസം പിന്നിട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളായി.
തുടര്‍ന്ന് ഗുരുതരമായ അവസ്ഥയിൽ അദ്ദേഹത്തെ ആശുപത്രിയിലേക്ക് തിരികെ കൊണ്ടുവന്നു. രാത്രി 11.45 ഓടെ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ വർഷം അദ്ദേഹത്തെ കൊവിഡ് ബാധിച്ചിരുന്നു. ഒരു വർഷമായി അദ്ദേഹത്തിന് ഒഎസ്എ ഉണ്ടായിരുന്നു. ഡോ.ദീപക് നംജോഷിയുടെ ചികിത്സയിൽ ക്രിട്ടികെയർ ആശുപത്രിയില്‍ ഒന്നിലധികം തവണ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം എല്ലാ അവസരങ്ങളിലും സുഖം പ്രാപിച്ചിരുന്നു.' - ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.