ETV Bharat / sitara

കൂടുതല്‍ പരുക്കന്‍ ആയി അക്ഷയ്‌ കുമാര്‍ ; 'ബച്ചന്‍ പാണ്ഡേ'യിലെ ആദ്യ ഗാനം പുറത്ത്‌

Maar Khayegaa song: 'ബച്ചന്‍ പാണ്ഡേ'യിലെ ആദ്യ വീഡിയോ ഗാനം പുറത്ത്‌. 'മാര്‍ ഖായേഗാ' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്‌

author img

By

Published : Feb 24, 2022, 4:50 PM IST

Bachchhan Paandey song  Maar Khayegaa released  പരുക്കന്‍ ആയി അക്ഷയ്‌ കുമാര്‍  'ബച്ചന്‍ പാണ്ഡേ' ആദ്യ ഗാനം പുറത്ത്‌  Maar Khayegaa song  Bachchan Paandey trailer  Akshay Kumar as menacing desi gangster  Akshay Kumar new avatar  Bachchan Paandey poster  Akshay Kumar as Bachchan Paandey  Bachchan Pandey cast and crew  Jigarthanda remake  Bachchhan Paandey release  Akshay Kumar upcoming movies
കൂടുതല്‍ പരുക്കന്‍ ആയി അക്ഷയ്‌ കുമാര്‍; 'ബച്ചന്‍ പാണ്ഡേ' ആദ്യ ഗാനം പുറത്ത്‌

Maar Khayegaa song: ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാറിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ബച്ചന്‍ പാണ്ഡേ'യിലെ ആദ്യ വീഡിയോ ഗാനം പുറത്ത്‌. 'മാര്‍ ഖായേഗാ' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്‌. ഗാനരംഗത്തില്‍ കൂടുതല്‍ പരുക്കനായാണ് അക്ഷയന്‍ കുമാര്‍ പ്രത്യക്ഷപ്പെടുന്നത്‌.

തന്‍റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ അക്ഷയ്‌ കുമാര്‍ ഈ ഗാനം ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്‌. 'മാര്‍ഖായേഗാ ഗാനം പുറത്തിറങ്ങി.' - ഗാനം പങ്കുവച്ച്‌ കൊണ്ട്‌ അക്ഷയ്‌ കുമാര്‍ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു. കഴിഞ്ഞ ദിവസം 'മാര്‍ ഖായേഗാ' ഗാനത്തിന്‍റെ ടീസര്‍ പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് അണിയറപ്രവര്‍ത്തകര്‍ ഗാനം പുറത്തുവിട്ടത്‌.

  • " class="align-text-top noRightClick twitterSection" data="">

300ലധികം ഡാന്‍സര്‍മാരെ ഉള്‍പ്പെടുത്തി ഒറ്റ ദിനം കൊണ്ടാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്‌. ഫര്‍ഹാദ്‌ ഭിവന്ദിവാല, അസീം ദയാനി എന്നിവരുടെ വരികള്‍ക്ക്‌ വിക്രം മന്‍ത്രോസിന്‍റെ സംഗീതത്തില്‍ വിക്രം ആണ് ഗാനാലാപനം. ഗണേഷ്‌ ആചാര്യ ആണ് ഗാനത്തിന്‍റെ കൊറിയോഗ്രാഫര്‍. ഈ ഗാനത്തിലൂടെ ഗ്യാങ്‌സ്‌റ്റര്‍ ബച്ചന്‍ പാണ്ഡേയെ പ്രേക്ഷകര്‍ക്ക്‌ മുമ്പില്‍ പരിചയപ്പെടുത്തുകയാണ് അണിയറപ്രവര്‍ത്തകര്‍.

Bachchan Paandey trailer: നേരത്തെ ചിത്രത്തിന്‍റെ ട്രെയ്‌ലറും പുറത്തിറങ്ങിയിരുന്നു. ക്രൈം ആക്ഷന്‍ കോമഡി ത്രില്ലര്‍ ചിത്രമാകും 'ബച്ചന്‍ പാണ്ഡേ' എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. കൃതി സനം, അര്‍ഷാദ്‌ വര്‍സി എന്നിവരുടെ കഥാപാത്രങ്ങള്‍ ക്രൂരനായ ഗാങ്‌സ്‌റ്റര്‍ 'ബച്ചന്‍ പാണ്ഡേ'യുടെ ജീവിതത്തെ ആസ്‌പദമാക്കി ഒരു സിനിമ ഒരുക്കാന്‍ ശ്രമിക്കുന്നതാണ് ട്രെയ്‌ലറില്‍ ദൃശ്യമാവുക.

Akshay Kumar as menacing desi gangste r: ട്രെയ്‌ലറില്‍ കുറ്റകൃത്യങ്ങളുടെ ലോകത്തെ ഗോഡ്‌ഫാദര്‍ ആയാണ് അക്ഷയ്‌ കുമാര്‍ എന്ന 'ബച്ചന്‍ പാണ്ഡേ' സ്വയം വിശേഷിപ്പിക്കുന്നത്‌. തന്‍റെ കാമുകി സോഫിയെ കൊല്ലുന്ന ക്രൂരനായ 'ബച്ചന്‍ പാണ്ഡേ'യെ ട്രെയ്‌ലറില്‍ കാണാം. ജാക്വിലിന്‍ ഫെര്‍ണാണ്ടസ്‌ ആണ് ചിത്രിത്തില്‍ സോഫി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌.

Akshay Kumar new avatar|:Bachchan Paandey poster: ഏതാനും ദിവസം മുമ്പ്‌ 'ബച്ചന്‍ പാണ്ഡേ'യുടെ പോസ്‌റ്ററും പുറത്തിറങ്ങിയിരുന്നു. ചിത്രത്തില്‍ താരത്തിന്‍റെ കഥാപാത്രത്തെ കൂടുതല്‍ വ്യക്തമാക്കുന്ന ക്യാരക്‌ടര്‍ പോസ്‌റ്ററായിരുന്നു അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്‌. നീല കണ്ണുകളുമായി സാള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ ലുക്കാണ്‌ പോസ്‌റ്ററില്‍ താരത്തിന്. ഒരു തലപ്പാവും അണിഞ്ഞിട്ടുണ്ട്‌. ചിത്രത്തില്‍ തനിക്ക്‌ വ്യത്യസ്‌തമായ ഷേയ്‌ഡുകളായിരിക്കുമെന്നും അക്ഷയ്‌ തന്‍റെ ഫേസ്‌ബുക്കില്‍ കുറിച്ചിരുന്നു.

Akshay Kumar as Bachchan Paandey: ക്രൂരനായ ഗാങ്‌സ്‌റ്ററുടെ വേഷമാണ് ചിത്രത്തില്‍ അക്ഷയ്‌ കുമാറിന്. ടൈറ്റില്‍ കഥാപാത്രത്തെയാണ് സിനിമയില്‍ താരം അവതരിപ്പികുന്നത്‌. ഒരു പത്രപ്രവര്‍ത്തകയുടെ വേഷമാണ് ചിത്രത്തില്‍ കൃതി സനത്തിന്.

Bachchan Pandey cast and crew: ഫർഹാദ് സാംജി ആണ്‌ സംവിധാനം. സാജിദ് നദിയാദ്‌വാലയും വാർദ ഖാൻ നദിയാദ്‌വാലയും ചേർന്നാണ് നിര്‍മാണം. സാജിദിന്‍റെ നദിയാദ്‌വാല ഗ്രാൻഡ്‌സൺ എന്‍റര്‍ടൈൻമെന്‍റിനൊപ്പമുള്ള അക്ഷയ് കുമാറിന്‍റെ പത്താമത്തെ ചിത്രവും ജാക്വിലിന്‍റെ എട്ടാമത്തെ ചിത്രവുമാണ് 'ബച്ചൻ പാണ്ഡേ'. 'ഹൗസ്‌ഫുൾ 3', 'ഹൗസ്‌ഫുള്‍ 4', 'സിങ്കം' (തിരക്കഥാകൃത്ത്) തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് ഫര്‍ഹാദ്‌. അക്ഷയ് കുമാർ, കൃതി സനം എന്നിവരെ കൂടാതെ ചിത്രത്തില്‍ ജാക്വലിൻ ഫെർണാണ്ടസ്, അർഷാദ് വാർസി, സ്നേഹൽ ദാബി, പങ്കജ് ത്രിപാഠി, പ്രതീക് ബാബർ, അഭിമന്യു സിംഗ്, സഹർഷ് കുമാർ ശുക്ല തുടങ്ങിയവരും അഭിനയിക്കുന്നു.

Jigarthanda remake: തമിഴ് ചിത്രം 'ജിഗർതണ്ട'യുടെ റീമേക്കാണ് 'ബച്ചൻ പാണ്ഡേ' എന്നാണ് റിപ്പോര്‍ട്ടുകള്‍. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്‌ത 'ജിഗർതണ്ട' വന്‍ ഹിറ്റായിരുന്നു.

Bachchhan Paandey release: മാർച്ച് 18ന് 'ബച്ചന്‍ പാണ്ഡേ' തിയേറ്റര്‍ റിലീസായി പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തും. ആക്ഷൻ, കോമഡി, റൊമാൻസ്, ഡ്രാമ എന്നീ എല്ലാ ചേരുവകളും അടങ്ങുന്ന ഈ ചിത്രം ഹോളി ആഘോഷങ്ങള്‍ക്കിടെ ആരാധകര്‍ക്ക്‌ മികച്ച ട്രീറ്റായിരിക്കും സമ്മാനിക്കുകയെന്ന്‌ നേരത്തെ അക്ഷയ്‌ കുമാര്‍ പറഞ്ഞിരുന്നു.

Akshay Kumar upcoming movies: 'രാം സേതു', 'രക്ഷാ ബന്ധന്‍', 'സെൽഫി', 'ബഡേ മിയാൻ ചോട്ടെ മിയാൻ' എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന അക്ഷയ്‌ കുമാറിന്‍റെ മറ്റ്‌ ചിത്രങ്ങള്‍.

Also Read: 'കുറയ്‌ക്കേണ്ടവരുടെ എണ്ണം കൂടും ' ; ഭീഷ്‌മ പര്‍വ്വം ട്രെയ്‌ലര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.