മുംബൈ: നടിയും നിര്‍മാതവുമായ അനുഷ്‌ക ശര്‍മ ആമസോണ്‍ പ്രൈമുമായി ചേര്‍ന്നൊരുക്കുന്ന വെബ് സീരീസ് 'പാതാള്‍ ലോക്' മെയ് 15ന് റിലീസാകും. റിലീസിന് മുന്നോടിയായി ഇന്ന് പുറത്തുവിട്ട സിരീസിന്‍റെ ടീസര്‍ ഇതിനോടകം തന്നെ നിരവധി ആളുകളാണ് കണ്ടത്.
ഇരുണ്ട പശ്ചാത്തലത്തില്‍ 11.33 മുതല്‍ കൗണ്ട് ഡൗണ്‍ തുടങ്ങുകയാണ്. സ്വര്‍ഗ് ലോക്, ധര്‍ത്തി ലോക്, പാതാള്‍ ലോക് എന്നിങ്ങനെ മൂന്ന് തരത്തിലുള്ള വിഭാഗക്കാരാണുള്ളത്. ഇതില്‍ സ്വര്‍ഗ ലോകം നല്ലവരുടേതും ധര്‍ത്തി മനുഷ്യരുടേയും പാതാളം കീടങ്ങളുടേയുമാണെന്ന് ടീസറില്‍ പറയുന്നു.
- " class="align-text-top noRightClick twitterSection" data="
">
അനുഷ്‌ക ശര്‍മയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ടീസര്‍ പുറത്ത് വിട്ടത്. അധികം വൈകാതെ തന്നെ പ്രദര്‍ശനം ഉണ്ടാകും. മെയ് മാസത്തിലെ നാലമത്തെ ആഴ്‌ച മുതല്‍ രാത്രി 11.34ന് പാതാള്‍ ലോക് എന്ന തലക്കെട്ടോടെയാണ് താരം ടീസര്‍ പങ്കുവെച്ചത്. അഭിഷേക് ബാനേര്‍ജി, ഗൗള്‍ പനഗ് എന്നിവരാണ് മുഖ്യകഥാപാത്രങ്ങളാകുന്നത്.