ETV Bharat / sitara

മകളുടെ ഫോട്ടോ പകർത്തരുത്; പാപ്പരാസികളോട് വിരുഷ്‌ക - ബോളിവുഡ് നടി അനുഷ്‌ക ശർമ വാർത്ത

കുഞ്ഞിന്‍റെ ഫോട്ടോ എടുക്കരുതെന്നും ഉചിതമായ സമയത്ത് അത് ഞങ്ങൾ തന്നെ പുറത്തുവിടാമെന്നും കോലിയും അനുഷ്‌കയും പറഞ്ഞു.

Anushka and Virat appeal to paparazzi  Anushka appeals not click their daughter's picture  Virat appeals not click their daughter's picture  Virat appeal to paparazzi  കുഞ്ഞിന്‍റെ ഫോട്ടോ പകർത്തരുത് അനുഷ്‌ക വാർത്ത  കുഞ്ഞിന്‍റെ ഫോട്ടോ പകർത്തരുത് കോലി വാർത്ത  പാപ്പരാസികളോട് വിരുഷ്‌ക വാർത്ത  ക്രിക്കറ്റ് താരം വിരാട് കോലി വാർത്ത  ബോളിവുഡ് നടി അനുഷ്‌ക ശർമ വാർത്ത  കോലിയും അനുഷ്‌കയും വാർത്ത
പാപ്പരാസികളോട് വിരുഷ്‌ക
author img

By

Published : Jan 13, 2021, 10:55 PM IST

മകളുടെ ഫോട്ടോ എടുക്കരുതെന്ന് ആവശ്യപ്പെട്ട് വിരുഷ്‌ക ദമ്പതികൾ. "ഇത്രയും വര്‍ഷങ്ങളായി ഞങ്ങൾക്ക് നൽകിയ സ്‍നേഹത്തിന് നന്ദി. ജീവിതത്തിലെ മനോഹര നിമിഷം നിങ്ങള്‍ക്കൊപ്പം ആഘോഷിക്കുന്നതിൽ സന്തോഷം. പക്ഷേ, മാതാപിതാക്കള്‍ എന്ന നിലയില്‍ ഒരു അഭ്യര്‍ഥന. ഞങ്ങളുടെ കുഞ്ഞിന്‍റെ സ്വകാര്യത സംരക്ഷിക്കണം, അതിന് നിങ്ങളുടെ സഹായവും പിന്തുണയും വേണം", എന്ന് വിരുഷ്‌ക പറഞ്ഞു. ഒപ്പം, കുഞ്ഞിന്‍റെ വിവരങ്ങൾ ഉചിതമായ സമയത്ത് പങ്കുവെക്കാമെന്നും താരദമ്പതികൾ അറിയിച്ചു.

ക്രിക്കറ്റ് താരം വിരാട് കോലിക്കും ബോളിവുഡ് നടി അനുഷ്‌ക ശർമക്കും ഒരു കുഞ്ഞ് ജനിക്കുന്നുവെന്ന വാർത്ത അറിഞ്ഞത് മുതൽ ദമ്പതികളുടെ ചിത്രങ്ങൾ പകർത്താനും വാർത്തയാക്കാനുമായി പാപ്പരാസികൾ ശ്രമിച്ചിരുന്നു. ഇതിനെതിരെ നേരത്തെ അനുഷ്‌ക ശർമ മുന്നറിയിപ്പും നൽകിയിരുന്നു.

അടുത്തിടെ കോലിയും അനുഷ്‌കയും ബാല്‍ക്കണിയില്‍ ഇരിക്കുന്ന ചിത്രം ഒരു മാധ്യമത്തിൽ പ്രസിദ്ധീകരിച്ചതിനെ തുടർന്ന് നടി സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ചിത്രങ്ങൾ പകർത്തരുതെന്നുമാണ് അനുഷ്‌ക ശർമ ഇൻസ്റ്റഗ്രാമിലൂടെ പറഞ്ഞത്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.