ETV Bharat / sitara

ഭീഷണി സഹിക്കാൻ വയ്യ: അനുരാഗ് കശ്യപ് ട്വിറ്റര്‍ അക്കൗണ്ട് അവസാനിപ്പിച്ചു - In the last two tweets before filmmaker Anurag Kashyap deleted his Twitter account

ആള്‍ക്കൂട്ടക്കൊലക്കെതിരെ ചലച്ചിത്ര-സാംസ്​കാരിക മേഖലയിലെ പ്രമുഖര്‍ നല്‍കിയ ഹര്‍ജിയില്‍ ഒപ്പിട്ടതോടെയാണ്​ അനുരാഗിന് ഭീഷണികള്‍ വന്നത്

ട്വിറ്റര്‍ ഉപയോഗം അവസാനിപ്പിച്ച് അനുരാഗ് കശ്യപ്
author img

By

Published : Aug 11, 2019, 11:38 PM IST

'നിങ്ങള്‍ക്ക് സന്തോഷവും വിജയവും ഉണ്ടാവ​ട്ടെ. ട്വിറ്റര്‍ അക്കൗണ്ട്​ ഇല്ലാതാക്കും മുമ്പുള്ള അവസാന ട്വീറ്റാണിത്​. ഭയം കൂടാതെ എ​​ന്‍റെ മനസ്സിലുള്ളത് തുറന്നുപറയാന്‍ കഴിയാതിരിക്കുന്നതിലും ഭേദം, ഒന്നും പറയാതിരിക്കുകയാണ്​. ഗുഡ്​ ബൈ' ഈ വാക്കുകള്‍ കുറിച്ച് സംവിധായകന്‍ അനുരാഗ്​ കശ്യപ്​ ട്വിറ്ററിനോട്​ വിടപറഞ്ഞു. ആള്‍ക്കൂട്ടക്കൊലക്കെതിരെ ചലച്ചിത്ര- സാംസ്​കാരിക മേഖലയിലെ പ്രമുഖര്‍ നല്‍കിയ ഹര്‍ജിയില്‍ ഒപ്പിട്ടതോടെയാണ്​ അനുരാഗ്​ കശ്യപ്​ ഒരു വിഭാഗത്തി​​ന്‍റെ നോട്ടപ്പുള്ളിയായത്​.

ട്വിറ്ററിനോട് വിട പറഞ്ഞ് അനുരാഗ് കശ്യപ്  അനുരാഗിന് ഭീഷണി  Anurag Kashyap's Last Tweet  In the last two tweets before filmmaker Anurag Kashyap deleted his Twitter account  ട്വിറ്റര്‍ ഉപയോഗം അവസാനിപ്പിച്ച് അനുരാഗ് കശ്യപ്
അനുരാഗ് കശ്യപിന്‍റെ അവസാന ട്വീറ്റ്

'മാതാപിതാക്കള്‍ക്ക്​ നിരന്തരം ഫോണ്‍കാളുകള്‍, മകള്‍ക്ക്​ സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണി. നിങ്ങള്‍ക്കാണ്​ ഈ അനുഭവമെങ്കില്‍ ആരും ഒന്നും സംസാരിക്കാന്‍ ഇഷ്​ടപ്പെടില്ല. അതിനുപിന്നിലെ കാരണങ്ങളോ യുക്​തിയോ ചോദിച്ചിട്ട് കാര്യമില്ല. കൊള്ളക്കാര്‍ ഭരിക്കും, കവര്‍ച്ചയായിരിക്കും പുതിയ ജീവിതമാര്‍ഗം. ഈ പുതു ഇന്ത്യ നിങ്ങളെ അഭിവൃദ്ധിപ്പെടുത്തുമെന്ന്​ പ്രതീക്ഷിക്കാം. അഭിനന്ദനങ്ങള്‍.'​ അനുരാഗ് അവസാന ട്വീറ്റിലെ വാക്കുകളാണിത്.

മോദി സര്‍ക്കാറി​ന്‍റെ വിമര്‍ശകനായിരുന്നു ബോളിവുഡിലെ പ്രശസ്​ത സംവിധായകനായ അനുരാഗ് കശ്യപ്​. ആള്‍ക്കൂട്ടക്കൊലക്കെതിരെ പ്രതിഷേധിച്ചതിന്​ പുറമെ കഴിഞ്ഞ ആഴ്​ച ജമ്മു- ക​ശ്​മീര്‍ വിഭജിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തപ്പോഴും വിമര്‍ശിച്ചിരുന്നു. കശ്യപി​ന്‍റെ മകളെ ബലാത്സംഗം ചെയ്യുമെന്ന ട്വിറ്റര്‍ സന്ദേശം കഴിഞ്ഞ മേയിലാണ്​ ലഭിച്ചത്​. ചൗകീദാര്‍ രാംസംഘി എന്ന പേരില്‍ നിന്നായിരുന്നു ഭീഷണി. പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ പൊലീസ്​ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്​ തയ്യാറാക്കിയിരുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.