2020ല്‍ ഏറ്റവും വലിയ കോളിളക്കം സൃഷ്ടിച്ച മരണമായിരുന്നു നടന്‍ സുശാന്ത് സിങ് രജ്‌പുത്തിന്‍റേത്. ജൂൺ 14നാണ് സുശാന്തിനെ ബാന്ദ്രയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുശാന്തിന്‍റെ ആദ്യ കാമുകിയും നടിയുമായ അങ്കിത ലോഖണ്ഡെ അടുത്തിടെ പങ്കെടുത്ത സീ റിഷ്ടി അവാര്‍ഡ്‌സ് 2020ല്‍ സുശാന്തിന് ആദരവായി അവതരിപ്പിച്ച നൃത്തമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
- " class="align-text-top noRightClick twitterSection" data="
">
പവിത്ര രിശ്ത എന്ന ഹിന്ദി പരമ്പരയിലൂടെയാണ് സുശാന്തും അങ്കിതയും പ്രണയത്തിലായത്. തുടർന്ന് ആറ് വർഷത്തെ പ്രണയത്തിന് ശേഷം 2016ൽ ഇരുവരും പിരിഞ്ഞു. സുശാന്തുമായി ചെയ്‌ത പവിത്ര രിശ്ത സീരിയലിലെ ചില പ്രണയ രംഗങ്ങള്‍ റീക്രിയേറ്റ് ചെയ്‌താണ് സുശാന്തിനെ സ്നേഹിക്കുന്നവര്‍ക്കും സുശാന്തിനുമായി അങ്കിത നൃത്തം അവതരിപ്പിച്ചത്.
പരമ്പരയിലെ കഥപാത്രത്തിന്‍റേതിനോട് സാമ്യം തോന്നുന്ന വസ്ത്രമായിരുന്നു അങ്കിത ധരിച്ചത്. പരമ്പരയിലെ ടൈറ്റില്‍ സോങാണ് നൃത്തത്തിനായി ഉപയോഗിച്ചത്. നേരത്തെ ഡാന്‍സ് പരിശീലിക്കുന്ന വീഡിയോ അങ്കിത സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. കറുപ്പ് നിറത്തിലുള്ള നീളന്‍ ഗൗണ്‍ അണിഞ്ഞാണ് അങ്കിത അവാര്‍ഡ് നിശയില്‍ എത്തിയത്.