ETV Bharat / sitara

'അവളോട് പ്രണയം പറഞ്ഞത് പാതിരക്ക്...' ആയുഷ്‌മാന്‍ ഖുറാനയുടെ രസകരമായ കുറിപ്പ് - ആയുഷ്‌മാന്‍ ഖുറാന

രസകരമായ കുറിപ്പിലൂടെയാണ് നടന്‍ ആയുഷ്‌മാന്‍ ഖുറാന ഭാര്യ താഹിറയോടുള്ള സ്നേഹത്തെ കുറിച്ചും പ്രണയനിമിഷങ്ങളെ കുറിച്ചും വാചാലനായത്.

An interesting note by Ayushmann Khurana filled with love for his wife  'അവളോട് പ്രണയം പറഞ്ഞത് പാതിരക്ക്...' ആയുഷ്മാന്‍ ഖുറാനയുടെ രസകരമായ കുറിപ്പ്  Ayushmann Khurana  ആയുഷ്മാന്‍ ഖുറാന  ആയുഷ്മാന്‍ ഖുറാന ഇന്‍സ്റ്റഗ്രാം പോസ്റ്റ്  താഹിറ കശ്യപ്  ബോളിവുഡ്
'അവളോട് പ്രണയം പറഞ്ഞത് പാതിരക്ക്...' ആയുഷ്മാന്‍ ഖുറാനയുടെ രസകരമായ കുറിപ്പ്
author img

By

Published : Mar 15, 2020, 10:17 PM IST

നല്ലപാതിയോടുള്ള പ്രണയത്തിന്‍റെ 19 വര്‍ഷങ്ങള്‍ ആഘോഷമാക്കുകയാണ് ബോളിവുഡ് നടന്‍ ആയുഷ്‌മാന്‍ ഖുറാന. രസകരമായ കുറിപ്പിലൂടെയാണ് താരം ഭാര്യ താഹിറയോടുള്ള സ്നേഹത്തെ കുറിച്ചും പ്രണയനിമിഷങ്ങളെ കുറിച്ചും വാചാലനായത്.

'അത് 2001 ആയിരുന്നു... ഞങ്ങൾ ബോർഡ് പരീക്ഷകൾക്ക് തയാറെടുക്കുകയായിരുന്നു. പുലർച്ചെ 1.48ന് ഞാൻ ഫോണിലൂടെ എന്‍റെ പ്രണയം തുറന്നുപറഞ്ഞു. ബ്രയാൻ ആഡംസ് എന്‍റെ സ്റ്റീരിയോയിൽ പാടിക്കൊണ്ടിരുന്നു. ഇൻസൈഡ് ഔട്ടായിരുന്നു ഗാനം. ഇവൾക്കൊപ്പം 19 വർഷമായി....' ഇതായിരുന്നു ആയുഷ്‌മാന്‍റെ കുറിപ്പ്. ഒപ്പം താഹിറയുടെ ചിത്രങ്ങളും ആയുഷ്‌മാന്‍ പങ്കുവെച്ചിട്ടുണ്ട്.

2008 ൽ വിവാഹിതരായ ആയുഷ്‌മാനും താഹിറയും ബാല്യകാലം മുതല്‍ സുഹൃത്തുക്കള്‍ കൂടിയായിരുന്നു. മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ ആയുഷ്‌മാനുമായുള്ള​ ബന്ധം അവസാനിപ്പിക്കണമെന്ന് ചിന്തിച്ച കാലഘട്ടം തനിക്കുണ്ടായിരുന്നുവെന്ന് താഹിറ പറഞ്ഞിരുന്നു. ഇരുവരും ബോളിവുഡിലെ മാതൃക ദമ്പതികള്‍ കൂടിയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.