ETV Bharat / sitara

അമിതാഭ് ബച്ചന്‍റെ ആരോഗ്യനില തൃപ്‌തികരം - അമിതാഭ് ബച്ചന്‍റെ ആരോഗ്യനില തൃപ്‌തികരം

അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജയാബച്ചനെയും ഐശ്വര്യാറായിയെയും ആരാധ്യയെയും പരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നു. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവാണ്

Amitabh Bachchan  Nanavati hospital  Abhishek Bachchan  COVID-19  അമിതാഭ് ബച്ചൻ  അഭിഷേക് ബച്ചൻ  മുംബൈ നാനാവതി ആശുപത്രി  ബിഗ് ബി  അമിതാഭ് ബച്ചന്‍റെ ആരോഗ്യനില തൃപ്‌തികരം
അമിതാഭ് ബച്ചന്‍റെ ആരോഗ്യനില തൃപ്‌തികരം
author img

By

Published : Jul 12, 2020, 10:24 AM IST

Updated : Jul 12, 2020, 12:05 PM IST

മുംബൈ: അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കൊവിഡ്- 19 സ്ഥിരീകരിച്ചതിനെ തുടർന്ന് മുംബൈ നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ്. ബിഗ് ബി നിലവിൽ ആശുപത്രിയിലെ ഐസൊലേഷന്‍ യൂണിറ്റിലാണുള്ളത്.

  • T 3590 -I have tested CoviD positive .. shifted to Hospital .. hospital informing authorities .. family and staff undergone tests , results awaited ..
    All that have been in close proximity to me in the last 10 days are requested to please get themselves tested !

    — Amitabh Bachchan (@SrBachchan) July 11, 2020 " class="align-text-top noRightClick twitterSection" data=" ">

താരത്തിന് നേരിയ രോഗലക്ഷണങ്ങൾ ഉള്ളതായും ആരോഗ്യനില തൃപ്‌തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

  • Earlier today both my father and I tested positive for COVID 19. Both of us having mild symptoms have been admitted to hospital. We have informed all the required authorities and our family and staff are all being tested. I request all to stay calm and not panic. Thank you. 🙏🏽

    — Abhishek Bachchan (@juniorbachchan) July 11, 2020 " class="align-text-top noRightClick twitterSection" data=" ">

രോഗം സ്ഥിരീകരിച്ച വിവരം അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ട്വിറ്ററിലൂടെയാണ് അറിയിച്ചത്. എന്നാൽ, അമിതാഭ് ബച്ചന്‍റെ ഭാര്യയും നടിയുമായ ജയാബച്ചനും മരുമകള്‍ ഐശ്വര്യാറായിക്കും കൊച്ചുമകള്‍ ആരാധ്യയ്‌ക്കും കൊവിഡ് ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇവരുടെ സ്വാബ് ടെസ്റ്റ് ഫലം ഇനിയും വരാനുണ്ട്. പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ റാപിഡ് ആന്‍റിജെൻ പരിശോധനയിലാണ് ഇരുവർക്കും വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ചത്. ബോളിവുഡിലെ മുതിർന്ന നടൻ അമിതാഭ് ബച്ചന് 77 വയസാണ്. അഭിഷേക് ബച്ചന് 44 വയസും.

അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും മുംബൈ നാനാവതി ആശുപത്രിയിലാണ്

ബോളിവുഡിലെ പ്രമുഖ താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ച വാർത്ത പുറത്തു വന്നതിന് പിന്നാലെ അമിതാഭ് ബച്ചന്‍റെയും അഭിഷേക് ബച്ചന്‍റെയും ആരോഗ്യത്തിനായുള്ള പ്രാർത്ഥനയിലാണ് സഹപ്രവർത്തകരും ആരാധകരും. കേന്ദ്ര ആരോഗ്യമന്ത്രി, ബംഗാൾ മുഖ്യമന്ത്രി, ബോളിവുഡ് താരങ്ങളായ ഷബാന ആസ്‌മി, താപ്‌സി പന്നു, മാധുരി ദീക്ഷിത്, ഷാഹിദ് കപൂർ, മലയാളി താരങ്ങളായ മമ്മൂട്ടി, റസൂൽ പൂക്കുട്ടി തുടങ്ങി നിരവധി പ്രമുഖർ വാർത്തയോട് പ്രതികരിച്ചു. പ്രിയതാരങ്ങൾക്ക് എത്രയും പെട്ടെന്ന് രോഗം ഭേദമാകട്ടെ എന്ന് ട്വിറ്ററിലൂടെ അവർ വ്യക്തമാക്കി.

രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകൾ ആരാധിക്കുന്ന അമിതാഭ് ബച്ചൻ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും അതിനായി എല്ലാവിധ സൗകര്യങ്ങളും സർക്കാരിന്‍റെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കാമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ അറിയിച്ചു.

ആരോഗ്യത്തോടെ, സന്തോഷത്തോടെ തിരിച്ചെത്തട്ടെയെന്ന് നടി താപ്‌സി പന്നു, തന്‍റെ പിങ്ക് സഹതാരത്തിനായി ട്വീറ്റ് ചെയ്‌തു.

എത്രയു പെട്ടെന്ന് രോഗമുക്തി നേടാൻ സോനു സൂദും യാമി ഗൗതവും സമൂഹമാധ്യമങ്ങളിലൂടെ പ്രാർത്ഥന അറിയിച്ചു.

സുരക്ഷിതനായി ഇരിക്കാനും ആരോഗ്യവാനായി തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായും രവീണ ടണ്ടൻ പറഞ്ഞു.

ദശലക്ഷക്കണക്കിന് ആളുകളുടെ പ്രാർത്ഥന ഒപ്പമുണ്ടെന്നും അതിവേഗം രോഗമുക്തി നേടട്ടെയെന്നും ഷബാന ആസ്‌മി ട്വിറ്ററിൽ കുറിച്ചു.

ശക്തിയും ഊർജവും താങ്കളോടൊപ്പമുണ്ടെന്നാണ് ഭൂമി പട്‌നേക്കര്‍ അറിയിച്ചത്.

സംവിധായകൻ ഹൻസൽ മേത്ത, കുണാൽ കൊഹ്‌ലി, വിക്കി കൗശൽ, സോനം കപൂർ, അനുപം ഖേർ എന്നിവരും കൊവിഡ് സ്ഥിരീകരിച്ച താരങ്ങളുടെ ആരോഗ്യത്തിന് പ്രാർത്ഥിക്കുന്നതായി ട്വീറ്റ് ചെയ്‌തു.

  • @juniorbachchan lots of love and prayers to you, Amit Uncle & the entire family.

    — kunal kohli (@kunalkohli) July 11, 2020 " class="align-text-top noRightClick twitterSection" data=" ">

ആയുഷ്‌മാൻ ഖുറാനക്കൊപ്പം ബിഗ് ബി അഭിനയിച്ച ഗുലാബോ സിതാബോ കഴിഞ്ഞ മാസം 12ന് ഒടിടി റിലീസിനെത്തിയിരുന്നു. അഭിഷേക് ബച്ചന്‍റെ ആദ്യ വെബ്‌ സീരീസ് കൂടിയായ ബ്രീത്ത്: ഇന്‍ ടു ദി ഷാഡോസ് ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ആമസോൺ പ്രൈം വീഡിയോയിൽ പ്രദർശനത്തിനെത്തിയത്.

Last Updated : Jul 12, 2020, 12:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.