ETV Bharat / sitara

'ഒരു കൈയില്‍ രസഗുള മറുകൈയില്‍ ഗുലാബ് ജാം' താന്‍ നേരിട്ട ഏറ്റവും വലിയ പീഡനത്തെ കുറിച്ച് ബച്ചന്‍റെ കുറിപ്പ് - Amitabh Bachchan news

മധുരം കഴിക്കാത്ത ബച്ചന്‍ ഒരു ഫോട്ടോഷൂട്ടിനായി രസഗുളയും ഗുലാബ് ജാമും കൈയിലേന്തി നിന്നപ്പോള്‍ അനുഭവിച്ച വിഷമത്തെ കുറിച്ചാണ് ട്വിറ്ററില്‍ രസകരമായി കുറിച്ചിരിക്കുന്നത്

അമിതാഭ് ബച്ചന്‍  അമിതാഭ് ബച്ചന്‍ വാര്‍ത്തകള്‍  Amitabh Bachchan latest news  അമിതാഭ് ബച്ചന്‍ സിനിമകള്‍  Amitabh Bachchan news  Amitabh Bachchan films
'ഒരു കൈയില്‍ രസഗുള മറുകൈയില്‍ ഗുലാബ് ജാം' താന്‍ നേരിട്ട ഏറ്റവും വലിയ പീഡനത്തെ കുറിച്ച് ബച്ചന്‍റെ കുറിപ്പ്
author img

By

Published : Dec 19, 2020, 9:32 PM IST

ആരാധകരോട് തന്‍റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും പങ്കുവെക്കാന്‍ താല്‍പര്യമുള്ള താരമാണ് ഇന്ത്യന്‍ സിനിമയിലെ ഇതിഹാസം അമിതാഭ് ബച്ചന്‍. സോഷ്യല്‍മീഡിയയില്‍ സജീവമായ താരത്തിന്‍റെ പോസ്റ്റിനായി ആരാധകരും കാത്തിരിക്കും. കൊവിഡ് ബാധിതനായിരുന്നപ്പോള്‍ പോലും ആരോഗ്യസ്ഥിതിയെ കുറിച്ച് അദ്ദേഹം ആരാധകരോട് പങ്കുവെച്ചിരുന്നു.

ഇപ്പോള്‍ താന്‍ അടുത്തിടെ നേരിട്ട ഏറ്റവും വലിയ പീഡനത്തെ കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് ബച്ചന്‍. വളരെ രസകരമായ ബച്ചന്‍റെ പരാതി ആരാധകരും ഏറ്റെടുത്തു. ഒരു കൈയില്‍ ഗുലാബ് ജാമും മറുകൈയില്‍ രസഗുളയും പിടിച്ച് നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് താരത്തിന്‍റെ രസകരമായ കുറിപ്പ്. ഒരു ഫോട്ടോഷൂട്ടിന് വേണ്ടിയായിരുന്നു അവ പിടിച്ച്‌ ബച്ചന്‍ നിന്നത്. ബച്ചന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ആരോഗ്യ പ്രശ്നങ്ങളാല്‍ മധുരം ഉപേക്ഷിച്ചതാണ്. ഫോട്ടോഷൂട്ടിനായി അവ കൈയ്യില്‍ പിടിപ്പിച്ചതിന്‍റെ പരാതിയാണ് കുറിപ്പിലൂടെ ബച്ചന്‍ പറയുന്നത്.

  • T 3757 - जब मीठा खाना छोड़ दिया तब shoot पे , हाथ में पकड़ा दिया rasgulla और gulab jamun और कहा ऐसा expression देना , की अभी अभी खा के बहुत स्वादिष्ट लगा है !!
    इससे बड़ा torture life में नहीं हो सकता .... 😟😟😟😟😟 pic.twitter.com/p2lBn1MdBv

    — Amitabh Bachchan (@SrBachchan) December 18, 2020 " class="align-text-top noRightClick twitterSection" data=" ">

'നിങ്ങള്‍ മധുരം ഉപേക്ഷിക്കുകയും ഗുലാബ് ജാമും രസഗുളയും നന്നായി ആസ്വദിക്കുന്ന രീതിയില്‍ പോസ് ചെയ്യുകയും ചെയ്യുന്നതിനേക്കാള്‍ വലിയ പീഡനം ജീവിതത്തില്‍ വേറെയില്ല' എന്നാണ് ബച്ചന്‍ ഫോട്ടോയ്‌ക്കൊപ്പം ട്വിറ്ററില്‍ കുറിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.