കൗമാര പ്രായക്കാര്‍ക്കിടയിലെ ലൈംഗിക ആരോഗ്യത്തെയും ഗര്‍ഭധാരണത്തെയും കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായിരിക്കുകയാണ് നടന് അമിതാഭ് ബച്ചന്റെ ചെറുമകള്‍ നവ്യ നവേലി നന്ദ. ഇന്‍സ്റ്റഗ്രാമിലൂടെ നവ്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കൗമാരകാലത്തുള്ള ഗര്‍ഭധാരണം മൗനസികമായും ശാരീരികമായും ഏറെ ദോഷം ചെയ്യുമെന്നും കുട്ടികളില്‍ അതെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ക്യാമ്പയിന്റെ ഭാഗമാകുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും നവ്യ പറയുന്നു. ഇത്തരം പ്രശ്നങ്ങള്‍ വലിയ രീതിയില്‍ കൗമാരക്കാര്‍ക്കിടയില്‍ ഒളിച്ചുവെക്കപ്പെടാറുണ്ടെന്നും ഇന്ത്യയിലെ യുവതികള്‍ക്കിടയില്‍ ഇത് വലിയ രീതിയില്‍ പ്രശ്നമാകാറുണ്ടെന്നും കേള്‍ക്കുകയും സംസാരിക്കുകയും പരിഹാരം കാണുകയും ചെയ്യേണ്ട സമയമാണിതെന്നും ഇതിലൂടെ മെച്ചപ്പെട്ട ഭാവി പടുത്തുയര്‍ത്താമെന്നും നവ്യ പറയുന്നു.
- " class="align-text-top noRightClick twitterSection" data="
">
അമിതാഭ് ബച്ചന്റെ മകള്‍ ശ്വേത നന്ദയുടെ മകളാണ് നവ്യ. സിനിമയേക്കാൾ സാമൂഹിക പ്രവർത്തനങ്ങളിലാണ് 24കാരിയായ നവ്യയുടെ ശ്രദ്ധ. സമൂഹമാധ്യമങ്ങളിലും സജീവമാണ് നവ്യ. സ്ത്രീകള്‍ക്ക് തുല്യഅവസരങ്ങള്‍ ഒരുക്കുന്നതിനും അവരെ സാമ്പത്തികമായ പിന്തുണ നല്‍കുന്നതിനും വേണ്ടി രൂപീകരിച്ച പ്രോജക്ട് നവേലി എന്ന സംഘടനയുടെ സ്ഥാപകയുമാണ് നവ്യ.