ചെന്നൈ എക്‌സ്പ്രസിനെതിരെയുള്ള പരാമർശത്തിൽ രോഹിത് ഷെട്ടിയോട് മാപ്പ് പറഞ്ഞ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. തമിഴരെ അവഹേളിക്കുന്ന തരത്തിലാണ് രോഹിത് ഷെട്ടി ചെന്നൈ എക്‌സ്പ്രസ് അവതരിപ്പിച്ചിരിക്കുന്നതെന്ന് നേരത്തേ അൽഫോൺസ് പുത്രൻ വിമർശിച്ചിരുന്നു.
എന്നാൽ, ഈ വിമർശനം തന്‍റെ വ്യക്തിപരമായ അഭിപ്രായമായിരുന്നുവെന്നും രോഹിത് ഷെട്ടിക്ക് തമിഴരെ വേദനിപ്പിക്കാനുള്ള ഉദ്ദേശമൊന്നും ഉണ്ടായിരുന്നില്ലെന്ന് തനിക്ക് ഉറപ്പാണ്.
ശങ്കറിന്‍റെ സിനിമാഗാനങ്ങളിൽ നിന്നും ആക്ഷൻ രംഗങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് രോഹിത് ഷെട്ടി സിനിമയെടുക്കുന്നതെന്ന് ഞാൻ കേട്ടു. അതിനാൽ തന്നെ താൻ വളരെക്കാലം മുൻപ് പറഞ്ഞ കമന്‍റിന് ക്ഷമ ചോദിക്കുന്നതായും പ്രേമം സംവിധായകൻ വിശദീകരിച്ചു.
- " class="align-text-top noRightClick twitterSection" data="">
ബോളിവുഡ് സംവിധായകനോട് ഖേദം പ്രകടിപ്പിക്കുന്നതിന് ഒപ്പം അദ്ദേഹത്തിന്‍റെ മറ്റൊരു ചിത്രത്തിലെ തനിക്ക് ഏറെ പ്രിയപ്പെട്ട സീനിനെ കുറിച്ചും അൽഫോൺസ് പരാമർശിക്കുന്നുണ്ട്.
സിങ്കം 2വിലെ രംഗം തന്നെ കരയിപ്പിച്ചു
രോഹിത് ഷെട്ടി സംവിധാനം ചെയ്‌ത സിങ്കം 2വിലെ ഒരു സീന്‍ തന്നെ കരയിപ്പിച്ചിട്ടുണ്ടെന്നാണ് അല്‍ഫോണ്‍സ് പറഞ്ഞത്. രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും പണം വാങ്ങുന്ന സിങ്കത്തിനെ അമ്മ വഴക്ക് പറയുന്ന രംഗമുണ്ട്.
ആ രംഗം തന്നെ കരയിപ്പിച്ചുവെന്നും തന്‍റെ കരിയറില്‍ അതുപോലൊരു രംഗം കണ്ടിട്ടില്ലെന്നും അല്‍ഫോണ്‍സ് പറയുന്നു. ആ രംഗം ഒരുക്കിയതിലും അതിലെ ചിന്താഗതിക്കും രോഹിത് ഷെട്ടിയെ ബഹുമാനിക്കുന്നുവെന്നും ഫേസ്‌ബുക്ക് കുറിപ്പിൽ പ്രതിപാദിക്കുന്നുണ്ട്.
More Read: അല്‍ഫോണ്‍സ് പുത്രന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ഉലകനായകന്‍
ഗോൽമാൽ സീരീസ് ചിത്രങ്ങൾ, സിമ്പ തുടങ്ങി രോഹിത് ഷെട്ടിയുടെ ഭൂരിഭാഗം സിനിമകളും തനിക്കിഷ്‌ടമാണ്. സൂര്യവൻശിക്കായി കാത്തിരിക്കുകയാണ്. ഈ അനുജനോട് ക്ഷമിക്കൂ എന്നും കുറിച്ചുകൊണ്ടാണ് അൽഫോണ്‍സ് പുത്രൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.
എന്നാൽ, സംവിധായകൻ മുൻപ് പറഞ്ഞ വിമർശനത്തെ പിന്തുണച്ചാണ് ആരാധകർ പോസ്റ്റിനോട് പ്രതികരിച്ചത്. രോഹിത് ഷെട്ടിയോട് ഖേദം പ്രകടിപ്പിക്കേണ്ടിയിരുന്നില്ലെന്ന് ആരാധകർ കമന്‍റിൽ അഭിപ്രായപ്പെട്ടു. മറ്റൊരു കൂട്ടർ പറഞ്ഞത് ഇത് അൽഫോൺസിന്‍റെ സർക്കാസം പോസ്റ്റാണെന്നും.